Connect with us

Hi, what are you looking for?

EDITORS CHOICE

പ്രകൃതി കാഴ്ചയുടെ വിരുന്നൊരുക്കി കുട്ടമ്പുഴയിലെ തേൻനോക്കി മലയും, പാൽക്കുളം വെള്ളച്ചാട്ടവും

  • അനന്ദു മുട്ടത്തു മാമലക്കണ്ടം

കോതമംഗലം : പ്രകൃതി അതിന്റ മായികഭാവങ്ങൾ ആവോളം വാരി വിതറിയ തേൻനോക്കി മല കാഴ്ചയുടെ വിരുന്നൊരുക്കുന്നു. മനോഹരമായ മലയെ ഉൾപ്പെടുത്തി വിനോദ സഞ്ചാരികൾ ട്രക്കിങ് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. നേര്യമംഗലം ഫോറെസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പിണവൂർകുടിയിൽ ആണ് തെൻനോക്കി മല സ്ഥിതിചെയ്യുന്നത്. കാടിന്റെ ഭംഗി ആസ്വദിക്കാൻ എത്തിയ പ്രദേശവാസികൾ ആണ് ഈ വിസ്മയ കാഴ്ചകൾ പുറംലോകത്ത് എത്തിച്ചത്. കണ്ണെത്താത്ത വിശാലതയിൽ ആകാശം മുട്ടിനിൽക്കുന്ന തേൻ നോക്കിമല കാടിന്റെ ഭംഗിയും, ട്രക്കിങ്ങും, സാഹസികതയും ഇഷ്ടപ്പെടുന്നവരുടെ പറുദീസ ആയി കഴിഞ്ഞിരിക്കുന്നു.നാലുവശവും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ആദിവാസി മേഖലയാണ് പിണവൂർകുടി. കോതമംഗലത്തു നിന്നും തട്ടേക്കാട് , കുട്ടമ്പുഴ, ഉരുളന്തണ്ണി, പിന്നെ പിണവൂർകുടിയിൽ നിന്നും 5 കിലോമീറ്ററോളം കൊടും വനത്തിലൂടെ സഞ്ചരിച്ചാൽ ഇവിടെ എത്തപ്പെടാം. ഇവിടേക്ക് എത്തുക എന്നത് അത്ര എളുപ്പം അല്ല.

ആനയുടെ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള വനമാണ്. ഇവിടെയുള്ള ആനകൾ ആക്രമണകാരികൾ ആണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടും ശ്രദ്ധയോടും കൂടിയേ ഇവിടേക്ക് പോകുവാൻ സാധിക്കു. കൂടാതെ അട്ടകളും കൂടുതലായി ഉണ്ട് 100ൽ പരം അട്ടകൾ ദേഹത്തു കയറുന്നതാണ്. മലയുടെ മുകളിൽ എത്തിയാൽ ആകാശ നെറുകിൽ എത്തിയ ഫീൽ ആണ് ലഭിക്കുന്നത്. പിണവൂർകുടിയും, ഉരുളന്തണ്ണിയും, കുട്ടംപുഴയും, തട്ടേക്കാടും, അങ്ങ് ദൂരെ കിലോമീറ്ററുകൾ അകലെ ഉള്ള ഇടമലയാർ ഡാമും ഒറ്റനോട്ടത്തിൽ കാണാവുന്നതാണ്. കാടിന്റെ വിഭവങ്ങൾ ആയ നെല്ലിക്കയും, കാട്ടു ഇഞ്ചിയും പോകുന്ന വഴികളിൽ ധാരാളം ഉണ്ട്. മുന്നോട്ടുള്ള വഴികളിൽ ഒരു സൈഡിൽ അപ്പുറത്തെ മലയിൽ നിന്നും താഴേക്കു പതിക്കുന്ന പാൽക്കുളം വെള്ളച്ചാട്ടം ദൃശ്യമാണ്. എറണാകുളം ജില്ലയിൽ ഇത്രയും ഉയരം ഉള്ള വെള്ളച്ചാട്ടം വേറെ ഉണ്ടാകില്ല എന്ന് പറയേണ്ടി വരും.

വെള്ളച്ചാട്ടത്തിന് അടിയിൽ എത്തിച്ചേർന്നാൽ എയർ കണ്ടീഷനിൽ പോലും ലഭിക്കാത്ത അത്ര തണുപ്പും,സുഖവും ആണ് പ്രകൃതി ഇവിടെ കരുതി വെച്ചിരിക്കുന്നത്. വെള്ളച്ചാട്ടത്തിനു അടിയിൽ നിന്ന് കുളിക്കുവാൻ കഴിയും ആ ഒരു അനുഭവം ഒരു ഷവറിന്റെ അടിയിൽ നിന്നാലും കിട്ടില്ല. പെരിയാറിലേക്ക് ഒഴുകി എത്തുന്ന ഈ തോടിന്റ ഉത്ഭവസ്ഥാനത്ത് തന്നെയാണ് ഈ വെള്ളച്ചാട്ടം. പ്രദേശ വാസികളുടെ സഹായം ഇല്ലാതെ ഇവിടേക്ക് എത്തപ്പെടുവാൻ കഴിയുന്നതല്ല. രാവിലെ ട്രക്കിങ് ആരംഭിച്ചാൽ വൈകുന്നേരം 5 മണി ആകും തിരിച്ചു പിണവൂർകുടിയിൽ എത്തുമ്പോൾ. ആദിവാസി മേഖല ആയതിനാൽ ഈ വനമേഖലകൾ മാലിന്യ മുക്തമായാണ് സംരക്ഷിച്ചു പോരുന്നത്. അത് ഇവിടേക്ക് എത്തുന്ന സഞ്ചാരികളെയും കാത്തു സൂക്ഷിക്കണമെന്ന് പ്രദേശവാസികൾക്കും നിർബന്ധമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം : ഒഴിവാക്കപ്പെട്ടവരുടെ ഭൂരിപക്ഷ കേരളം എന്നവിഷയത്തിൽ കേരളത്തിലെ 111 കർഷക സംഘടനകളുടെ നേതൃത്വത്തിൽ മുവാറ്റുപുഴ നെസ്റ്റിൽ നടന്ന കർഷക മഹാപഞ്ചായത്ത് അവസാനിച്ചു. മെയ് 10, 11 തിയതികളിലായി നടന്ന കർഷക മഹാ...

CRIME

കോതമംഗലം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണും സംഘവും കുട്ടമ്പുഴ വില്ലേജിൽ, മാമലകണ്ടം കരയിൽ, കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ മാമല കണ്ടെത്ത് ഒരു വീട്ടിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനുള്ള 150 ലിറ്റർ വാഷ്,...

NEWS

കുട്ടമ്പുഴ : ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും നാട്ടുകാർക്കും എതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കള്ളക്കേസ് പിൻവലിക്കുകയും നടപടികൾ അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ രാജപാതയിലൂടെ താനും നടക്കും എന്നും അതിൻ്റെ പേരിലുള്ള...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി ഭാഗത്തുള്ള വെളിയത്ത് പറമ്പ്, കൊച്ചു ക്ണാച്ചേരി, ആനന്ദൻ കുടി എന്നീ ഭാഗങ്ങളിലായി 8 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ആനകിടങ്ങിന്റെ നിർമ്മാണ...

NEWS

കുട്ടമ്പുഴ : ബ്ലാവന പാലം പ്രശ്‌നത്തിൽ ഒരുമാസത്തിനകം സർവ്വേ നടപടികൾക്കായുള്ള തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയോട് ഹൈക്കോടതി. ഏറെക്കാലമായി ഹൈക്കോടതി പരിഗണിച്ചുവരുന്ന ബ്ലാവന പാലം നിർമ്മാണത്തിൻറ്റെ പ്രാരംഭ നടപടികൾക്കായി 8,93,000/- (എട്ട് ലക്ഷത്തി...

NEWS

കോതമംഗലം : ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ ? എന്ന നാട്ടുകാരുടെ കണ്ഡം ഇടറിയുള്ള ചോദ്യങ്ങൾക്ക് മുൻപിൽ പകക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടമ്പുഴയിലും...

NEWS

കുട്ടമ്പുഴ : ഉരുളൻതണ്ണിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ക്ണാച്ചേരി സ്വദേശി കൊടിയാട്ട് വീട്ടിൽ എൽദോസ് (40) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാത്രി ഏഴ് മണിയോടുകൂടി ബസ്സിറങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ...

error: Content is protected !!