കോതമംഗലം : ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയിറങ്ങി. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവായുടെ 334-മത് ഓർമ്മപ്പെരുന്നാൾ ആണ് ഇത്തവണ ആഘോഷിച്ചത്. ചക്കാലക്കുടി ചാപ്പലിൽ ബാവായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു കഴിഞ്ഞുളള ആദ്യ പെരുന്നാൾ എന്ന പ്രത്യേകതയും ഇത്തവണത്തെ പെരുന്നാളിന് ഉണ്ടായിരുന്നു.
എൽദോ മാർ ബെസേലിയോസ് ബാവയുടെ കബർ വണങ്ങാൻ പതിവ് പോലെ കരിവീരൻമാർ എത്തിയപ്പോൾ ഇടവക വികാരി ജോസ് പരത്തുവയലിലും കോതമംഗലം എംഎൽഎ ആന്റണി ജോണും ചേർന്ന് സ്വീകരിക്കുകയും ചെയ്തു. നിരവധി വിശ്വാസികളാണ് കരിവീരന്റെ വരവും കാത്ത് പള്ളിയങ്കണത്തിൽ ഉണ്ടായിരുന്നത്.
കരിമണ്ണൂർ സ്വദേശിയായ ഷിയാസ് എന്ന വ്യക്തിയുടെ ശേഖരൻ എന്ന ആനയാണ് വാവയുടെ കബർ വണങ്ങുവാൻ എത്തിയത്. പത്തു ദിവസത്തോളം നീണ്ട് നിന്ന പെരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് പള്ളി വികാരി ഫാ. ജോസ് പരത്തു വയലിൽ കൊടി താഴ്ത്തി.
You must be logged in to post a comment Login