Connect with us

Hi, what are you looking for?

NEWS

ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ഹരിത ചട്ടം പാലിച്ച്; ഗ്രീൻ പ്രോട്ടോക്കോൾ വിളംമ്പരജാഥ നടന്നു

കോതമംഗലം : മാർ തോമ ചെറിയ പള്ളിയിലെ “കന്നി 20” പെരുന്നാൾ ഹരിത ചട്ടം പാലിച്ച് നടത്തുവാൻ എറണാകുളം ജില്ലാ കളക്ടർ M2-289325/2019 നമ്പർ മജിസ്റ്റീരിയൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉത്തരവിൻ പ്രകാരം പള്ളിയും പരിസരവും പെരുന്നാൾ ദിനങ്ങളിൽ ഗ്രീൻ പ്രോട്ടൊക്കോൾ പ്രദേശമായി മാറിക്കഴിഞ്ഞു. “അരുത് വൈകരുത്” എം. എൽ. എ പദ്ധതിയുടെ ഭാഗമായി ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കോതമംഗലം നഗരസഭ നിയമപാലകരായ പോലീസും ആരോഗ്യ വിഭാഗം ജീവനക്കാർ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളും ബഹുജനങ്ങളും കൈകോർത്ത് പള്ളി ഭരണ സമിതിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ചെറിയ പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ എം. എൽ. എ ആന്റണി ജോൺ ഗ്രീൻപ്രോട്ടോക്കോൾ വിളംമ്പരജാഥ ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ തലങ്ങളിലെ ഉദ്യാഗസ്ഥർ, പള്ളി ഭാരവാഹികൾ, മാർ ബേസിൽ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ സന്നദ്ധ സേവകർ തുടങ്ങി ഒട്ടേറെ പേർ യൂണിഫോമിൽ അണിനിരന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!