കോതമംഗലം: സംസ്ഥാന ബജറ്റില്‍ കോതമംഗലം മണ്ഡലത്തില്‍ 241.5 കോടി രൂപയുടെ 20 പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി ആന്റണി ജോണ്‍ എംഎല്‍എ. നെല്ലിമറ്റം-ഉപ്പുകുളം റോഡ് -3 കോടി, ചാത്തമറ്റം-ഊരംകുഴി റോഡ് (മലേപ്പടിക മുതല്‍ ഊരംകുഴി വരെ) -2.5 കോടി, ചെറുവട്ടൂര്‍-അടിവാട്ട് പാലം-3 കോടി, തലക്കോട്-മുള്ളരിങ്ങാട് റോഡ്-2 കോടി, തൃക്കാരിയൂര്‍ ഗവ. എല്‍പി സ്‌കൂള്‍ രണ്ടാം ഘട്ടം -1 കോടി, ചേലാട് – ചെമ്മീന്‍കുത്ത് റോഡ്-2 കോടി, നേര്യമംഗലം ഫയര്‍ സ്റ്റേഷന്‍ -6 കോടി, ഇഞ്ചത്തൊട്ടി പാലം, പുലിമല പാലം -38 കോടി, ചേലാട് പോളിടെക്നിക് ന്യൂ അക്കാദമിക് ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ -4 കോടി ,കോടതി കോംപ്ലക്‌സ് എക്സ്റ്റന്‍ഷന്‍ – 8 കോടി,കുട്ടമ്പുഴ എക്‌സ്സൈസ് റേഞ്ച് ഓഫീസ് – 6 കോടി, തങ്കളം – കാക്കനാട് റോഡ് ,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് , ഇലവുംപറമ്പ് -നാടുകാണി റോഡ് -41 കോടി, വായനശാലപ്പടി – വലിയപ്പാറ – കാട്ടാട്ടുകുളം – നെല്ലിമറ്റം റോഡ്-10 കോടി, കുട്ടമ്പുഴ – പിണവൂര്‍കുടി- ആനന്ദംകുടി റോഡ്-10 കോടി, കോതമംഗലം – പെരുമ്പന്‍ കുത്ത് റോഡ് (കുട്ടമ്പുഴ മുതല്‍ പൂയംകുട്ടി വരെ)-12 കോടി, വടാശേരി – തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ് -10 കോടി ,മലയോര ഹൈവേ ,ആലുവ – മൂന്നാര്‍ റോഡ് , ചാത്തമറ്റം- ഊരംകുഴി റോഡ് (മാതിരപ്പിള്ളി പള്ളിപ്പടി – ഇഞ്ചൂര്‍ പള്ളിപ്പടി) -57 കോടി.
എസ്എന്‍ഡിപി കവല – കുഞ്ഞിത്തൊമ്മന്‍ റോഡ്, ചേലാട് – മാലിപ്പാറ റോഡ്, നെടുമ്പാശേരി – കൊടൈക്കനാല്‍ റോഡ് (കുട്ടമ്പുഴ മുതല്‍ ആനക്കയം വരെ)-10 കോടി ,കോതമംഗലം ന്യൂ ബൈ പാസ് (തങ്കളം മുതല്‍ മലയിന്‍കീഴ് ) 6 കോടി, പോലീസ് ക്വാര്‍ട്ടേഴ്സ് കോതമംഗലം -10 കോടി എന്നിങ്ങനെ 20 പദ്ധതികള്‍ക്കാണ് സംസ്ഥാന ബഡ്ജറ്റില്‍ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.






















































