കോതമംഗലം: കോതമംഗലം സ്വദേശി ലൈജുവിന്റെ പ്ലാവ് കൃഷി യുവാക്കള്‍ക്കും, സര്‍ക്കാര്‍സ്വകാര്യ മേഖല ജീവനക്കാര്‍ക്കും പ്രചോദനമാകുന്നു. കോതമംഗലം, കാരക്കുന്നത്ത് പാട്ടത്തിനെടുത്ത സ്ഥലത്താണ് ലൈജു പൗലോസിന്റെ പ്ലാവിന്‍ തോട്ടമുള്ളത്. കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ അസിസ്റ്റന്റ് സെക്രട്ടറിയും മികച്ച കര്‍ഷകന്‍ കൂടിയായിട്ടുള്ള പുതുപ്പാടി വാഴാട്ടില്‍ ലൈജു പൗലോസ് പ്ലാവിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള സമ്മിശ്ര കൃഷിയാണ് നടത്തുന്നത്. പാട്ടത്തിന് എടുത്ത ഭൂമിയില്‍ വിവിധയിനം ബഡ് പ്ലാവുകള്‍ നട്ടുപിടിപ്പിച്ച് വിളവെടുത്ത് മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനായി കുന്നുകര സര്‍വീസ് സഹകരണ ബാങ്കിന് കൈമാറുകയാണ് ചെയ്യുന്നത്.
അതോടൊപ്പം തെങ്ങ്, വിവിധയിനം ഫലവൃക്ഷങ്ങളും കൃഷി ചെയ്തുവരുന്നുണ്ട്. വിവിധയിനത്തില്‍പ്പെട്ട 200-ഓളം കോഴികളും ലൈജു വളര്‍ത്തുന്നുണ്ട്. ഏത്തവാഴ,പൈനാപ്പിള്‍, ചേന, കോളിഫ്‌ലവര്‍, കാബേജ്,ചോളം തുടങ്ങിയ നിരവധി കൃഷികള്‍ വാണിജ്യ അടിസ്ഥാനത്തില്‍ കൃഷി ചെയ്തിട്ടുള്ള ലൈജുവിന് അതിനെല്ലാം വിപണന മേഖലകള്‍ കണ്ടെത്തുവാനും കഴിഞ്ഞിരുന്നു. ജൈവ രീതിയില്‍ നടത്തുന്ന കൃഷിക്ക് ഈ വര്‍ഷം നല്ല വിളവ് ലഭിച്ചിട്ടുണ്ടെന്നും താന്‍ പൂര്‍ണ സംതൃപ്തനാണെന്നും കൃഷിയുടമ ലൈജു പറഞ്ഞു. രാവിലെ ജോലിക്കു പോകുന്നതിന് മുമ്പുള്ള രണ്ട് മണിക്കൂറാണ് കൃഷിക്കും, കോഴികളുടെ പരിചരണത്തിനു മായി ലൈജു മാറ്റി വക്കുന്നത്.






















































