കോതമംഗലം:വാശിയേറിയ ബേസിൽ ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ഫൈനലിൽ പാലക്കാട് പി എം ജി എച്ച് എസ് എസ്, ആതിഥേയരായ മാർ ബേസിൽ ഹയർസെക്കൻഡറി സ്കൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.വി ജയികൾക്കും റണ്ണറപ്പായ മാർ ബേസിൽ സ്കൂളിനുംക്യാഷ് അവാർഡും ട്രോഫിയും ആൻ്റണി ജോൺ എംഎൽഎ സമ്മാനിച്ചു.
സമാപന സമ്മേളനത്തിൽ കോതമംഗലം മാർ തോമാ ചെറിയപള്ളി വികാരി ഫാ. സാജു ജോർജ് കുരിക്കാപ്പിള്ളിൽ അധ്യക്ഷനായി. ബാബു കൈപ്പിള്ളിൽ, ബിനോയ് മണ്ണഞ്ചേരി, സലിം ചെറിയാൻ, ഫാ. പി ഒ പൗലോസ്, ബിന്ദു വർഗീസ്, ഷിബി മാത്യു, ബിനു വി സ്കറിയ എന്നിവർ സംസാരിച്ചു.






















































