കോതമംഗലം: കോട്ടപ്പാറ വനത്തിനുള്ളില്‍ വിസ്മയമായി മാറിയിരിക്കുകയാണ് അപൂര്‍വമായ മഴവില്‍ മരം.ബ്രസീലില്‍ നിന്നുള്ള യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്ന ഈ മരം, കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് നട്ടുപിടിപ്പിച്ചത്. വിവിധ നിറങ്ങളാണ് മരണത്തിന്റെ ചുവട് മുതല്‍ മുകള്‍ അറ്റം വരെ കാണാന്‍ സാധിക്കുന്നത്.
60 അടിയോളം ഉയരവും 80 ഇഞ്ച് വണ്ണവുമുള്ള ഈ മരത്തിന്റെ തൊലിപ്പുറത്താണ് പ്രകൃതിദത്തമായ നിറങ്ങള്‍ വിരിയുന്നത്.ഈ മഴവില്‍ മരം നേരില്‍ കാണണമെങ്കില്‍ വനം വകുപ്പിന്റെ അനുമതിയും ആവശ്യമാണ്. തടിയില്‍ മുഴുവന്‍ പെയിന്റ് ചെയ്ത ചിത്രം കൊണ്ട് പൊതിഞ്ഞതാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മഴവില്‍ മരം ഏറ്റവും സുന്ദരമായി കാണപ്പെടുന്നത്.
സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതോടെ മരത്തിന്റെ സംരക്ഷണത്തിനായി വനംവകുപ്പ് ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. മഞ്ഞുകാലത്ത് പഴയ തൊലി പൊഴിയുകയും പുതിയ തൊലി പുറത്തുവരികയും ചെയ്യുമ്പോഴാണ് വിവിധ വര്‍ണങ്ങള്‍ തടിയില്‍ വിരിയുന്നത്. യൂക്കാലിപ്റ്റസ് ഡിഗ്ലുപ്റ്റാ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ മരം. പ്രദേശവാസിയും വനം വാച്ചറുമായിരുന്ന കല്ലമ്പിള്ളി തങ്കച്ചനാണ് മരം നട്ടുപിടിപ്പിച്ചതും വര്‍ഷങ്ങളായി സംരക്ഷണം നല്‍കിയതും.






















































