പോത്താനിക്കാട്: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ വലതുകര കനാലില്‍ വെള്ളം തുറന്നു വിടുന്നതിനു മുന്നോടിയായി പോത്താനിക്കാട് പഞ്ചായത്തില്‍ എല്‍ഡിഎഫും, പഞ്ചായത്ത് മെമ്പര്‍മാരും പോത്താനിക്കാട് ഭാഗത്ത് കനാല്‍ ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി ജയിംസ്, വൈസ് പ്രസിഡന്റ് ലൂസി സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ ജോബി വി.ജി, അലന്‍ഷ്യ, മേഴ്‌സി ബിജു, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.






















































