കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി 7ഓടെയെത്തിയ ആന രാത്രി 9 കഴിഞ്ഞും റോഡിനു സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശത്ത് ജനവാസ മേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്ന മുറിവാലന് ആനയാണ് ഇത് എന്ന് നാട്ടുകാര്‍ പറയുന്നു.
ഏഴ് മണിയോടെയെത്തിയ ആന ഫെന്‍സിംഗ് മറികടക്കാന്‍ ശ്രമിച്ചത് വനപാലകര്‍ എത്തി തടഞ്ഞു. തുടര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ കാട്ടിനുള്ളിലേക്ക് തുരത്തി. കഴിഞ്ഞ കുറച്ച് നാളുകളായി സമാനതകളില്ലാത്ത കൃഷിനാശമാണ് പ്രദേശത്തുണ്ടാകുന്നതെന്ന് പ്രദേശവാസികല്‍ പറഞ്ഞു. ശരിയായ രീതിയില്‍ ഫെന്‍സിംഗ് സ്ഥാപിക്കാന്‍ പോലും അധികൃതര്‍ക്ക് ഇതുവരെയും സാധിച്ചില്ലെന്നും പ്രദേശവാസികള്‍ ആരോപിച്ചു.






















































