Connect with us

Hi, what are you looking for?

CHUTTUVATTOM

പിഎം ശ്രീ കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ തകര്‍ക്കുന്നു: ഡീന്‍ കുര്യാക്കോസ് എംപി

കോതമംഗലം: സാമ്പത്തിക ലാഭം മാത്രം ലാക്കാക്കി വര്‍ഗീയ കക്ഷികളുമായി അന്തര്‍ധാരയുണ്ടാക്കി പി.എം ശ്രീ പദ്ധതി കേരളത്തില്‍ അടിച്ചേല്‍പ്പിച്ചതിലൂടെ ഇടതു സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണന ശ്രമമാണ് കേരളത്തില്‍ നടപ്പിലാക്കിയതെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. നിയമന അംഗീകാരവും ശമ്പളവും ഇല്ലാതെ ആത്മഹത്യ ചെയ്ത അധ്യാപകരുടെ ശാപം ഇടതു സര്‍ക്കരിനെ വേട്ടയാടുകയാണ്. കെപിഎസ്ടിഎ എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.

അയ്യപ്പന്റെ സ്വര്‍ണ്ണം മോഷ്ടിച്ചവര്‍ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണെന്നും , മെഡിസെപ്പിന്റെ പേരില്‍ ജീവനക്കാരുടെ പണം പോക്കറ്റില്‍ നിന്ന് കവരുകയാണെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കെ-ടെറ്റിന്റെ പേരില്‍ ഒളിച്ചു കളിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വരുന്നതിന് മുമ്പ് സര്‍വീസില്‍ കയറിയ അധ്യാപകര്‍ക്ക്പുതിയ യോഗ്യത പരീക്ഷ പാസാകണം എന്ന നിയമം അംഗീകരിക്കാന്‍ കഴിയില്ല. യുഡിഎഫ് വന്നാല്‍ ഈ വിഷയങ്ങളും ആനുകൂല്യ വിഷയങ്ങളും സമയബന്ധിതമായി പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സമസ്ത മേഖലകളിലും പരാജയപ്പെട്ട പിണറായി വിജയന്റെ ഗവണ്‍മെന്റ് വീണ്ടും എല്ലാ വിഭാഗം ജനങ്ങളെയും ദ്രോഹിച്ചുകൊണ്ടിരിക്കുകയാണെന്നും മരണശയ്യയില്‍ കിടക്കുന്ന സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ വ്യാജ പ്രലോഭനങ്ങള്‍ ആയി മാത്രമെ ജനങ്ങള്‍ കാണുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സൈബി സി കുര്യന്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷമീര്‍ പനക്കല്‍ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ എല്‍ദോസ് കീച്ചേരി, കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു സാദത്ത്, സംസ്ഥാന നിര്‍വ്വാഹക സമിതി അംഗങ്ങളായ വിന്‍സന്റ് ജോസഫ്, ഉണ്ണി കെ.എ, ഷക്കീല ബീവി,രഞ്ജിത്ത് മാത്യു, അജിമോന്‍ പൗലോസ്, ജില്ലാ സെക്രട്ടറി ബിജു കുര്യന്‍, ട്രഷറര്‍ ഷിബി ശങ്കര്‍, എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബേസില്‍ ജോസഫ് ,ബിജു വര്‍ഗീസ്, ഷൈനി ബെന്നി, ശ്രീനി എസ്. പൈ, റെജി എം.എസ് എന്നിവര്‍ പ്രസംഗിച്ചു.

കെഎസ്ആര്‍ടിസി പരിസരത്ത് നിന്ന് നൂറ് കണക്കിന് അധ്യാപകര്‍ പങ്കെടുത്ത ഉജ്ജ്വല പ്രകടനത്തോടെയാണ് ജില്ലാ സമ്മേളനത്തിന് തുടക്കമായത്. നേതാക്കളായ ടി.എ മുരളി, ജോബിന്‍ പോള്‍ വര്‍ഗീസ്, എല്‍ദോസ് സ്റ്റീഫന്‍, എം.എം മൈക്കിള്‍, യമുനാ പി.സി, ലാക്ടോ ദാസ് കെ.വി, സെലിനാ ജോര്‍ജ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. സമ്മേളനത്തിന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന സംഘടനാ നേതാക്കള്‍ക്കായി നല്‍കിയ യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച ജില്ലാ പഞ്ചായത്ത് മെംബര്‍ സുജിത്ത് പോള്‍, ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീനി എസ് പൈ എന്നിവര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കി

 

You May Also Like

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ വീണ്ടും കാട്ടാനയിറങ്ങി. ശനിയാഴ്ച രാത്രി 7ഓടെയെത്തിയ ആന രാത്രി 9 കഴിഞ്ഞും റോഡിനു സമീപം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം, വാവേലി പ്രദേശത്ത് ജനവാസ മേഖലയില്‍ സ്ഥിരമായി ശല്യമുണ്ടാക്കുന്ന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ‘മിഡാസ്-25’ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. കോതമംഗലം എംഎ കോളേജ് അസോസിയേഷനും, കേന്ദ്ര സര്‍ക്കാരിന്റെ അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും കേരള മാത്തമാറ്റിക്കല്‍ അസോസിയേഷനും...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ സെക്രട്ടറിക്കും അസിസ്റ്റന്റ് സെക്രട്ടറിക്കും നേരെ കൈയേറ്റം. റോഡരികിലെ കെട്ടിട നിര്‍മാണത്തിലെ കൈയേറ്റവുമായി ബന്ധപ്പെട്ട പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം നോട്ടീസ് കൈപ്പറ്റാന്‍ എത്തിയ പരാതിക്കാരന്‍ ആണ് പഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ്...

CHUTTUVATTOM

കോതമംഗലം: മേയ്ക്കല്‍ ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം പുതുപ്പാടി പുത്തന്‍ മഹല്ല് മദ്രസ ഹാളില്‍ ചേര്‍ന്നു. ആന്റണി ജോണ്‍ എംഎല്‍എ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ.കെ കുഞ്ഞു മൈതീന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതിയുടെ ആഭിമുഖ്യത്തില്‍ കോതമംഗലത്ത് കര്‍ഷക സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കിഴക്കന്‍ മേഖല സമിതി ചെയര്‍മാനും യുഡിഎഫ് ജില്ലാ കണ്‍വീനറുമായ ഷിബു തെക്കുംപുറം...

error: Content is protected !!