കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.
കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66) , ഭാര്യാ സഹോദരൻ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്കേറ്റത്. വാവേലിയിൽ വച്ച് ആനകൾ ഇവരുടെ ബൈക്കിനു നേരെ വരികയും തുമ്പിക്കൈക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവർ പറഞ്ഞത്.
പരിക്കേറ്റവർക്ക് അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കാൻ ഡി എഫ് ഒ യ്ക്ക് നിർദ്ദേശം നൽകിയതായി എം എൽ എ പറഞ്ഞു.



























































