കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്.
താളുംകണ്ടം കുടിയിൽ ഓട്ടം പോയി തിരിച്ചു വന്നപ്പോൾ ആനക്കൂട്ടം പാഞ്ഞത്തുകയും വണ്ടി ഉപേക്ഷിച്ച് ഇറങ്ങി ഓടുകയും ചെയ്യുകയായിരുന്നു. വണ്ടി പൂർണമായും നശിപ്പിച്ചു കളഞ്ഞു.നാശനഷ്ടം സംഭവിച്ചയാൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വാർഡ് മെമ്പർ സനൂപ് പറഞ്ഞു.



























































