കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി, റോസിലി തോമസ്, ജോ വാച്ചൻ കൊന്നയ്ക്കൽ, സിൽറ്റോ മോൻ അബ്രാഹം, രാജു മാത്യു, ഷാജി പള്ളി വാതുക്കൽ,ഇ എം ബാബു, ഷെനിൽ സേവ്യർ ,റെജി പിസി, പികെ കുഞ്ഞപ്പൻ എന്നിവരും
സ്ഥാനാർത്ഥികളായ വി സി ചാക്കോ(ഗ്രാമപഞ്ചായത്ത്), റമ്മി ബോസ് (ബ്ലോക്ക് പഞ്ചായത്ത്),എയ്ഞ്ചൽ മേരി ജോബി (ജില്ലാ പഞ്ചായത്ത്) എന്നിവർ വോട്ട് അഭ്യർത്ഥിച്ച് സംസാരിച്ചു. വികസന രേഖയുടെ പ്രകാശനവും കൺവെൻഷനോടാനുബന്ധിച്ച് എം എൽ എ നിർവഹിച്ചു.



























































