Connect with us

Hi, what are you looking for?

NEWS

സംഘാടന മികവ് ശ്രദ്ധേയമായി; കോതമംഗലം ഉപജില്ലാ കലോത്സവം സമാപിച്ചു

കോതമംഗലം: ഇക്കുറി നടന്ന 36 ാമത് കോതമംഗലം ഉപജില്ലാ കലോത്സവം സംഘാടന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. 8 വേദികളിലായി അയ്യായിര ത്തോളം കുട്ടികള്‍ അരങ്ങുതകര്‍ത്ത കൗമാര കലോത്സവം കാഴ്ചക്കാര്‍ക്കും കുട്ടികള്‍ക്കും അധ്യാപക രക്ഷാകര്‍ത്താക്കള്‍ക്കും മികച്ച കലാ വിരുന്നായി മാറി.കലാമേളയിൽ കോതമംഗലം സെന്റ് അഗസ്റ്റീൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ് നേടി. ആന്റണി ജോണ്‍ എംഎല്‍എ, കോതമംഗലം എഇഒ കെ ബി സജീവ് എന്നിവരുടെ നേതൃത്വപരമായ നേരിട്ടുള്ള ഇടപെടലുകളാണ് കലാമേളയുടെ വിജയത്തിന് പിന്നില്‍. അതോടൊപ്പം കലാമേള നടന്ന കീരംപാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ് സ്‌കൂള്‍ പ്രിന്‍സിപ്പലും കലാമേള ജനറല്‍ കണ്‍വീനറുമായ ജിനി കെ കുര്യാക്കോസ്,പ്രോഗ്രാം കമ്മിറ്റി കൺവീനർ എൽദോസ് സ്റ്റീഫൻ, പബ്ലിസിറ്റി കണ്‍വീനര്‍ സിജു ഏലിയാസ്, എന്നിവർ ഉൾപ്പെടെ ഉള്ള സബ് കമ്മിറ്റിയുടെ മുഴുവന്‍ സമയ സാന്നിധ്യവുമാണ് കലാമേളയുടെ മികച്ച നടത്തിപ്പിന് കാരണമായത്.

ഇതോടൊപ്പം കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ അധ്യാപകര്‍, വിവിധ അധ്യാപക സംഘടനാ ഭാരവാഹികള്‍, കീരംപാറ സ്‌കൂള്‍ മാനേജ്‌മെന്റ്,സ്റ്റാഫ്, വോളന്റിയെഴ്‌സ്, പ്രദേശവാസികള്‍ എന്നിവരുടെ സഹകരണവും മേള നല്ല നിലയില്‍ പര്യവസാനിക്കാന്‍ കാരണമായിട്ടുണ്ട്. കലാപരിപാടികള്‍ അവതരിപ്പിക്കാവുന്ന തരത്തില്‍ സൗകര്യപ്രദമായ രീതിയില്‍ ഒരുക്കിയ സ്‌റ്റേജ്, മൈക്ക് സംവിധാനങ്ങള്‍, സമയനിഷ്ഠ, സമ്മാനദാനം എന്നിവയെല്ലാം മികവുറ്റതായിരുന്നു. സാധാരണ കലാമേളകളില്‍ കല്ലുകടിയാകുന്ന വിധി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ ഇക്കുറി ഇല്ലാതിരുന്നതും കലാമേളക്ക് തിരശ്ശീല വീണപ്പോള്‍ സംഘാടകര്‍ക്ക് അഭിമാനമായിട്ടുണ്ട്. കലാമേളക്കെത്തിയെ അധ്യാപകര്‍, കുട്ടികള്‍, രക്ഷാകര്‍ത്താക്കള്‍, കാണികള്‍, എന്‍എസ്എസ്, എസ്പിസി വാളന്റിയര്‍മാര്‍ തുടങ്ങിയവരെല്ലാം കലാമേളയിലെ നടത്തിപ്പില്‍ തൃപ്തരായാണ് മടങ്ങിയത്.

You May Also Like

NEWS

കോതമംഗലം :തട്ടേക്കാട് വച്ച് നടന്ന വിശുദ്ധി സംസ്ഥാന പഠനക്യാമ്പും, സിമ്പോസിയവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷമണൻ ടി.പി അദ്ധ്യക്ഷനായ ചടങ്ങിൽ സായ് പൂത്തോട്ട സ്വാഗതും, ഡോ.സാംപോൾ പരിസര...

NEWS

പൈമറ്റം ഗവ: യു പി സ്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച 1കോടിരൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ്...

NEWS

കോതമംഗലം: ബ്ലോക്ക് തല കായികമേള സംഘടിപ്പിച്ചു. മേരാ യുവ ഭാരത് എറണാകുളം, യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ആൻഡ് ലൈബ്രറിയും സംയുക്തമായി ബ്ലോക്ക് തല സ്പോർട്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്ക്...

NEWS

അടിവാട്: ആൻ്റെണി ജോൺ എംഎൽഎയുടെ പ്രാദേശിക വികസനഫണ്ട് വകയിരുത്തി അടിവാട് ചിറയുടെ നടപ്പാതയിൽ സ്ഥാപിച്ച ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ച...

NEWS

പല്ലാരിമംഗലം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ 20 ലക്ഷംരൂപ വകയിരുത്തി നവീകരിക്കുന്ന പല്ലാരിമംഗലം പഞ്ചായത്ത് പതിമൂന്നാം വാർഡിലെ പുലിക്കുന്നേപ്പടി – വെയിറ്റിംഗ്ഷെഢ് മടിയറച്ചാൽ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം...

NEWS

പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബഡ്സ് സ്കൂളിൽ നിർമ്മിച്ച ഡൈനിംഗ്ഹാൾ എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ 2 റോഡുകൾ ആധുനീക നിലവാരത്തിൽ നവീകരിക്കുന്നതിന് 6.25 കോടി രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. ഊന്നുകൽ- തേങ്കോട് റോഡ്, മാതിരപ്പിള്ളി പള്ളി...

NEWS

കോതമംഗലം: 3 കോടി രൂപ ചിലവഴിച്ച് കുറ്റിലഞ്ഞി – സൊസൈറ്റിപ്പടി-കനാൽപ്പാലം- മേതലപ്പടി പാഴോർമോളം കോട്ടച്ചിറ റോഡ് ആധുനിക നിലവാരത്തിലേക്ക് നവീകരിക്കുന്നു. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. കോതമംഗലം നിയോജകമണ്ഡലത്തിലെ...

NEWS

കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന് ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു....

NEWS

കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം...

NEWS

പൈമറ്റം: ഗവ: യു പി സ്കൂളിൽ കോതമംഗലം എൽഎൽഎ ആൻ്റണി ജോണിൻ്റെ ആസ്തി വികസനഫണ്ടിൽനിന്നും 15 ലക്ഷംരൂപ ചെലവഴിച്ച് നിർമ്മിച്ച ക്ലാസ്റൂമുകളുടെ ഉദ്ഘാടനം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ...

NEWS

കോതമംഗലം : സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതികൾ ഏറ്റെടുത്ത് നടത്തുവാൻ വേണ്ടി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ എൻ എസ് എസ് യൂണിറ്റും,കീരമ്പാറ പഞ്ചായത്തുമായി കൈകോർക്കുന്നു. എൻ എസ് എസ് യൂണിറ്റ് ദത്ത് ഗ്രാമമായി ഏറ്റെടുക്കുന്നതിന്റെ...

error: Content is protected !!