കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ അള്ളുങ്കൽ പ്രദേശത്ത് അനുവദിച്ച പുതിയ റേഷൻ കട ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിസൻറ് ഷിബു പടപ്പറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു.
വാര്‍ഡ് 13-ലെ അള്ളുങ്കൽ പ്രദേശത്ത് റേഷന്‍ ഷോപ്പ് അനുവദിക്കുന്നത് മൂലം 300 ഓളം കാർഡ് ഉടമകൾക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുന്നത് . പ്രസ്തുത സ്ഥലത്തെ ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ പരിഗണിച്ചാല്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നതും, എസ്.സി. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ കൂടുതലുള്ള മേഖലയായതിനാലും,മറ്റ് റേഷന്‍കടകളില്‍ പോയി റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ 2 കി.മി. മുതല്‍ 4 കി.മി. വരെ ദൂരം സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ പ്രസ്തുത പ്രദേശത്ത് പുതിയതായി റേഷൻ ഷോപ്പ് വരുന്നതോടെ റേഷൻ കടയിലേക്കുള്ള ദൂരം കുറയുന്നത് ജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുകയും ചെയ്യും.അള്ളുങ്കൽ പ്രദേശത്ത് റേഷൻ കട വേണമെന്നുള്ള ജനങ്ങളുടെ ഏറെക്കാലമായിട്ടുള്ള ആവശ്യമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം എൽ എ പറഞ്ഞു.
ചടങ്ങിൽ വാർഡ് മെമ്പർമ്മാരായ രാജേഷ് കുഞ്ഞുമോൻ, തോമച്ചൻ ചാക്കോച്ചൻ, സുഹറ ബഷീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി ടി ബെന്നി, റഷീദ് എം എം, പി എം ശിവൻ, സാബു നെല്ലിയാനി കുഴി,സിറിൾ ദാസ്,ബിനു എം എക്സ്, പൗരസമിതി കൺവീനർ ബിനോയി ബ്ലായിൽ,T S O മിനി എന്നിവർ സംസാരിച്ചു.


























































