പല്ലാരമംഗലം :ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, പഞ്ചായത്തംഗങ്ങളായ നസിയ ഷെമീർ, സഫിയ സലിം സീനത്ത് മൈതീൻ, എ എ രമണൻ, റിയാസ് തുരുത്തേൽ, അസിസ്റ്റൻ്റ് സെക്രട്ടറി എം എം തിസീമ, സിഡിഎസ് ചെയർപേഴ്സൺ ഷരീഫ റഷീദ്, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, സരിതാസ് നാരായണൻ നായർ, ശശിധരൻപിള്ള, വി എം മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വാഴവേലിൽ കുര്യൻ അദ്ദേഹത്തിൻ്റെ ഭാര്യ മേരി കുര്യൻ്റെ ഓർമ്മക്കായി വിട്ടുനൽകിയ സ്ഥലത്താണ് കുടിവെള്ളപദ്ധതി നിർമ്മിച്ചത്.


























































