കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപറമ്പത്ത് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ആരതി സുബ്രഹ്മണ്യം റിപ്പോർട്ട് അവതരിപ്പിച്ചു
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി എച്ച് നൗഷാദ് രാജേഷ് കുഞ്ഞുമോൻ സുഹറ ബഷീർ മെമ്പർമാരായ സൈജന്റ് ചാക്കോ ഹരിഷ് രാജൻ തോമാച്ചൻ ചാക്കോച്ചൻ ബ്ലോക്ക് പഞ്ചായത്തംഗം പിഎം കണ്ണൻ എന്നിവർ പ്രസംഗിച്ചു
വൈസ് പ്രസിഡണ്ട് ടീന റ്റിനു സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ജയിംസ് നന്ദിയും പറഞ്ഞു



























































