കോതമംഗലം : വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി വിഭാവനം ചെയ്തിരുന്നഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.പദ്ധതി പ്രദേശത്തെ 11,12 വാർഡുകളിലെ ജനങ്ങൾക്ക് പദ്ധതി ഏറെ ഉപകാര പ്രദമായിരുന്നു.പദ്ധതി യുടെ പുനർ നിർമ്മാണ പ്രവർത്തനങ്ങലക്കാണിപ്പോൾ തുടക്കമായിട്ടുള്ളത്.ഇഞ്ചൂരിൽ വച്ച് നടന്ന ചടങ്ങിൽ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
2002 ൽ കമ്മീഷൻ ചെയ്ത പദ്ധതി സൈഫൺ ബാരലിന്റെ ചോർച്ചയെ തുടർന്ന് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിലാകുകയാ യിരുന്നു. സൈഫോണിൻ്റെ നീളം 65 മീറ്ററും വലിപ്പം വളരെ ചെറുതും ആയതിനാൽ സൈഫോണിൽ അടിഞ്ഞുകിടക്കുന്ന ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടായതിനാൽ
പദ്ധതിയുടെ പ്രയോജനം ജനങ്ങൾക്ക് ലഭ്യമാകാത്ത സഗചര്യമായിരുന്നു.
ഇതിന് പരിഹാരമായി സൈഫോണിന് പകരം പുതിയ സ്ട്രക്ചറൽ സ്റ്റീൽ അക്വഡക്റ്റ് നിർമ്മിക്കണമെന്ന ആവശ്യം ഏറെ വർഷങ്ങായി പ്രദേശത്തെ ജനങ്ങൾ ഉന്നയിച്ചിരുന്നു.
ഇതേ തുടർന്ന് എം എൽ എ യുടെ ഇടപ്പെടലിന്റെ ഭാഗമായി 2024 ഡിസംബറിൽ പദ്ധതിയുടെ നിർമ്മാണത്തിനായി 54 ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാൽ നേരത്തെ നിശ്ചയിച്ചിരുന്ന അലൈൻമെന്റിൽ മാറ്റം വരുത്തേണ്ടി വന്നതുമൂലം 12 ലക്ഷം രൂപ കൂടി അധികമായി വേണ്ടി വന്നു. തുടർച്ചയിൽ എം എൽ എ സർക്കാർ തലത്തിൽ നടത്തിയ ഇടപെടലിനെ തുടർന്നാണ് അധിക തുകയായ 12 ലക്ഷം രൂപകൂടി അനുവദിച്ച് പദ്ധതിയ്ക്കായി ആകെ 66 ലക്ഷം രൂപ ലഭ്യമാക്കിയത്.
നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പുനർ നിർമ്മിക്കണമെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ ആവശ്യമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം എൽ എ പറഞ്ഞു.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, മെമ്പർമാരായ ദീപ ഷാജു, എം എസ് ബെന്നി,ഷജി ബെസി,അഡ്വ എ ആർ അനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിസ്മി ഷഫ്ന യു.എസ്, അസിസ്റ്റന്റ് എഞ്ചിനീയർ ജോഷി സിറിയക്,ഓവർ സീയർ തുടങ്ങിയവർ സംസാരിച്ചു.



























































