കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 42 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് കലുങ്കിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,കുട്ടമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ, മുൻ പഞ്ചായത്ത് മെമ്പർ ഉഷ അയ്യൻപിള്ള എന്നിവർ സംസാരിച്ചു.



























































