കോതമംഗലം :ആലുവ-മൂന്നാർ രാജപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഹൈ ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം അന്തിമ തീരുമാനം കൈക്കൊള്ളുന്നതാ ണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിനു മറുപടി ആയിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്.
ആലുവ-മൂന്നാർ റോഡുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതി മുമ്പാകെ ശ്രീ.കുട്ടൻ ഗോപാലൻ ഫയൽ ചെയ്ത WP(C)-6004/25 നമ്പർ കേസിന്റെ ഇടക്കാല ഉത്തരവ് പ്രകാരം, പാരിസ്ഥിതിക, നിയമ, വികസന വശങ്ങളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുന്നതിനായി, ഫോറസ്റ്റ് മാനേജ്‌മന്റ് വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ചെയർമാനായും, ലാൻഡ് റവന്യൂ കമ്മീഷണർ, ചീഫ് എൻജിനീയർ പൊതുമരാമത്ത് (റോഡ്) എന്നിവരെ മെമ്പർമാരായും നിയോഗിച്ചുകൊണ്ട് ഹൈലെവൽ എക്സ്പെർട്ട് കമ്മിറ്റി 22.09.2025-ലെ ജി.ഒ.(ആർ.റ്റി) നം.398/2025-വനം പ്രകാരം ഉത്തരവായിട്ടുണ്ട് (അനുബന്ധമായി രൂപീകരിച്ച് കണ്ടാലും). പ്രസ്തുത കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമായിരിക്കും വനംവകുപ്പ് ടി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നത്.
ഹൈലെവൽ കണ്ടെത്തലുകളുടെ എക്സ്പെർട്ട് കമ്മിറ്റിയുടെ അടിസ്ഥാനത്തിലായിരിക്കും വനംവകുപ്പ് ടി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.
