പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച മൂന്ന്ദിവസക്കാലം നീണ്ടുനിന്ന കേരളോത്സവം സമാപിച്ചു. കലാമത്സങ്ങൾ പഞ്ചായത്ത് ഹാളിലും കായിക മത്സരങ്ങൾ ഇഎംഎസ് സ്റ്റേഡിയത്തിലുമാണ് നടന്നത്. വോളിബോൾ ക്രിക്കറ്റ് ഫുട്ബോൾ എന്നീ മത്സരങ്ങളിൽ മിലിഷ്യ കൂറ്റംവേലി ജേതാക്കളായി. ഫുട്ബോളിൽ അടിവാട് ഹീറോ യംഗ്സും ക്രിക്കറ്റിൽ ഗോണികൂപ്പ മാവുടിയും വോളിബോളിൽ സെവൻസ് വള്ളക്കടവും രണ്ടാംസ്ഥാനം നേടി. വടംവലി മത്സരത്തിൽ അടിവാട് തെക്കേവല പ്ലേമേക്കേഴ്സ് ക്ലബ്ബ് ഒന്നാംസ്ഥാനവും ബ്രദേഴ്സ് പൈമറ്റം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. യുത്ത് കോർഡിനേറ്റർ ഹക്കിംഖാൻ, കെ എസ് ഷൗക്കത്തലി എന്നിവർ പ്രസംഗിച്ചു.
