കോതമംഗലം : സംസ്ഥാനത്തെ എക ട്രൈബൽ ഗ്രാമ പഞ്ചായത്താണ് ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ ഇടമലകുടി ട്രൈബൽ മേഖല. ഇപ്പോൾ ഇടമലകൂടി ട്രൈബൽ കോളനിയിലേയ്ക്ക് എത്തിചേരുന്നതിനുള്ള വഴി മൂന്നാറിൽ നിന്നും ഇരവികുളം നാഷണൽ പാർക്ക് – പെട്ടിമുടി കൂടിയാണ് ഇടമലകുടി ട്രൈബൽ മേഖലയിൽ എത്തിചേരുന്നത്. മൂന്നാറിൽ നിന്നും ഇടമലകുടി ദൂരം 40KM ആണ്.
എന്നാൽ മാങ്കുളം ഗ്രാമ പഞ്ചായത്തിലെ ആനക്കുളത്ത് നിന്നും കേവലം 8 KM സഞ്ചരിച്ചാൽ ഇടമലകുടി യിലെ സൊസൈറ്റികുടിയിൽ വളരെ വേഗത്തിൽ എത്തിചേരുവാൻ കഴിയുന്നതാണ്.
ആനക്കുളത്ത് നിന്നും ഇടമലകുടി ട്രൈബൽ മേഖലയിലേക്ക് ഡയറക്ട് റോഡില്ലാത്തതാണ് നിലവിൽ നടപ്പുവഴികൾ മാത്രമാണ് ഉള്ളത്.
ആനക്കുളത്ത് നിന്നും മീൻകുത്തി – കൂടല്ലാർ കൂടിയുള്ള നടപ്പുവഴി Central Tribal Forest Rights Act, 2006 – പ്രകാരം റോഡ് നിർമ്മിച്ചാൽ ഇടമലകുടി ട്രൈബൽ മേഖലയിലെ ഗതാഗത പരമായിട്ടുള്ള പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുവാൻ കഴിയുന്നതാണ്.
ഇടമലകുടി ട്രൈബൽ മേഖലയിൽ 26 ട്രൈബൽ കോളനികളാണ് നിലവിൽ ഉള്ളത്. ടി ട്രൈബൽ കോളനികളിൽ എതെങ്കിലും തരത്തിലുള്ള മെഡിക്കൽ ആവശ്യങ്ങൾ പുറം ലോകത്ത് എത്തിക്കുകയെന്നുള്ളത് അസാധ്യകരമായ കാര്യമാണ്.
കോറോണയ്ക്ക് ശേഷം ഈ ട്രൈബൽ മേഖലയിൽ പലവിധ പകർച്ചവ്യാധി രോഗത്താൽ നിരവധി പേരാണ് ചികിൽസകൾ കിട്ടാതെ മരിച്ചു പോകുന്നത്. അപൂർവ്വം പേരുടെ മരണ വിവരങ്ങൾ മാത്രമാണ് പുറത്ത് വരുന്നത്.
ഇപ്പോൾ ഇടമലകുടി ട്രൈബൽ മേഖലയിലെ വിവിധ കോളനികളിലെ ട്രൈബൽ ജനങ്ങൾക്ക് എതേങ്കിലും തരത്തിലുള്ള അസുഖങ്ങൾ വന്നാൽ ചണ ചാക്ക് കൊണ്ട് മഞ്ചൽ ഉണ്ടാക്കി അതിൽ കിടത്തി കൊണ്ട് തല ചുമടായി നടന്ന് ആനകുളത്ത് എത്തിച്ച് അവിടെ നിന്നുമാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ രോഗികളെ എത്തിക്കുന്നത്. ഇങ്ങിനെ ഒരു രോഗിയെ എത്തിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 8 മണിക്കൂർ എങ്കിലും എടുക്കുന്നതാണ്.
ഇപ്പോഴത്തെ അവസ്ഥയിൽ ഇടമലകുടി സൊസൈറ്റി കുടിയിൽ നിന്നും ഓഫ് റോഡ് വഴി 20 KM സഞ്ചരിച്ച് പെട്ടിമുടി കൂടി മൂന്നാർ ദൂരം 40 KM – മൂന്നാറിൽ നിന്നും അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്കുള്ള ദൂരം 30 KM – ഇടമലകുടി – മൂന്നാർ – അടിമാലി ദൂരം 70 KM ആണ്.
മറിച്ച് ഇടമലകുടി സൊസൈറ്റി കുടി – ആനക്കുളം ദൂരം 8 km, ആനക്കുളം – മാങ്കുളം ദൂരം 10 km , മാങ്കുളം – അടിമാലി ദൂരം 32 km , ഇടമലകുടി – ആനക്കുളം – മാങ്കുളം – അടിമാലി ദൂരം ആകെ ദൂരം 50 KM മാത്രമാണ് ഉള്ളത്.
മറിച്ച് കോതമംഗലം – കുട്ടമ്പുഴ – പൂയംകുട്ടി – പെരുമ്പൻകുത്ത് – ആനക്കുളം – ഇടമലകുടി റോഡ് (69 KM)വികസിപ്പിച്ചാൽ കുട്ടമ്പുഴ ഗ്രാമ പഞ്ചാ ത്തിലെ 16 ട്രൈബൽ കോളനി നിവാസികൾക്കും , അടിമാലി ഗ്രാമ പഞ്ചായത്തിലെ കുറത്തി കുടി ട്രൈബൽ മേഖല യിലെ 6- ഓളം ട്രൈബൽ കോളനി നിവാസികൾക്കും, മാങ്കുളം ഗ്രാമ പഞ്ചായത്തിലെ 13 കോളനികൾക്കും ഉൾപ്പെടെ ആകെ 63 ട്രൈബൽ സങ്കേതങ്ങളിലേയ്ക്ക് മികച്ച രീതിയിലുള്ള ഗതാഗത സൗകര്യങ്ങൾ ഉണ്ടാകുന്നതും ഈ മേഖലയിലെ ഗതാഗത പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കപെടുകയും ചെയ്യുന്നതാണ്.
കൂടാതെ ഇവടങ്ങളിൽ ഉള്ള ട്രൈബൽ ജനങ്ങൾക്ക് കോതമംഗലം മേഖലയിലെ മികച്ച ഹോസ്പിറ്റൽ സേവനങ്ങൾ ഏറ്റവും വേഗത്തിൽ ലഭിക്കുന്നതും കൂടാതെ കളമശ്ശേരി മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ്, എറണാകുളം ഗവ: ജനറൽ ഹോസ്പിറ്റൽ, മുവാറ്റുപുഴ – ആലൂവ ജില്ലാ ഹോസ്പിറ്റലുകൾ കൂടാതെ എറണാകുളം മേഖലയിലെ അമൃത ഹോസ്പിറ്റൽ അടക്കം മികച്ച ഹോസ്പിറ്റലുകളുടെ മെഡിക്കൽ സേവനങ്ങളും വളരെ വേഗത്തിൽ ലഭിക്കുന്നതാണ്. കോതമംഗലം – പെരുമ്പൻകുത്ത് ദൂരം 54 KM, പെരുമ്പൻകുത്ത് – ആനകുളം ദൂരം 07 KM, ആനക്കുളം – ഇടമലകുടി സൊസൈറ്റികുടി ദൂരം 8 Km , കോതമംഗലം – ഇടമലകുടി ആകെ ദൂരം 69 KM മാത്രമാണ് . കോതമംഗലം – പെരുമൻകുത്ത് – ആനക്കുളം റോഡ് നിലവിൽ PWD റോഡാണ്. ശേഷിക്കുന്ന 8 km റോഡ് Central Tribal Forest Rights Act, 2006 പ്രകാരം നിർമ്മിക്കുവാൻ കഴിയുന്നതുമാണ്. ആയതു കൊണ്ട് ടി കോതമംഗലം – ഇടമലകുടി റോഡ് പദ്ധതി വേഗത്തിൽ പരിഗണിക്കണമെന്ന് ഓൾഡ് രാജാപാത ആക്ഷൻ കൗൺസിൽ പ്രിസിഡന്റ് ഷാജി പയ്യനിക്കൽ ആവശ്യപ്പെട്ടു.
