കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് സെൽ, കൊച്ചി ഫ്യൂസിലേജ് ടെക്നോളജിസിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി ഡ്രോൺ പറത്തൽ പരിശീലനം സംഘടിപ്പിച്ചു.കേരളത്തിൽ കാർഷിക ആവശ്യങ്ങൾക്കായുള്ള ഡ്രോൺ ടെക്നോളജിയുടെ നിർമ്മാതാക്കളാണ് കൊച്ചി കളമശ്ശേരിയിലെ ഫ്യൂസിലേജ് ടെക്നോളജീസ്.എങ്ങനെ ഡ്രോൺ പറത്തലിനായുള്ള ഏവിയേഷൻ സർട്ടിഫിക്കറ്റ് നേടാനാകുമെന്നും, ഡ്രോണ്‍ പറത്തല്‍ നിയമങ്ങളെക്കുറിച്ചുള്ള അവബോധവും, പരിശീലന ക്ലാസ്സിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് നൽകി.
ഡ്രോണുകള്‍ ഉപയോഗിച്ചുള്ള വിത്തു നടീല്‍, വിളകളുടെ വളര്‍ച്ച നിരീക്ഷണം, കീടനാശിനികളുടെയും വളങ്ങളുടെയും പ്രയോഗം എന്നിവയെക്കുറിച്ചും ക്ലാസ്സുകൾ നൽകി.ആകാശ നിരീക്ഷണം, രക്ഷാപ്രവര്‍ത്തനം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം, അഗ്നിശമന സേന, ഡ്രോണ്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, കൃഷി, ഡെലിവറി സേവനങ്ങള്‍ എന്നിങ്ങനെ ഔദ്യോഗികവും സിവില്‍ ആവശ്യങ്ങള്‍ക്കും ഡ്രോണുകള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഡീനും, ഫിസിക്സ് വിഭാഗം മേധാവിയുമായ ഡോ. സ്മിത തങ്കച്ചൻ,പ്ലേസ്മെന്റ് ഓഫീസർ ആഷ്ലി ജോസ് എന്നിവർ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു.
