കോതമംഗലം :കോതമംഗലം നിയോജക മണ്ഡലം തല വൈദ്യുതി സുരക്ഷാ കമ്മിറ്റി രൂപീകരിച്ചു.സമീപകാലത്തുണ്ടായ വൈദ്യുതി അപകടങ്ങളിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുകയുണ്ടായ സാഹചര്യമാണുള്ളത് . വൈദ്യുത അപകടങ്ങൾ ഉണ്ടാകാതിരിക്കുവാൻ KSEBL ഉം ബന്ധപ്പെട്ട സ്ഥാപനങ്ങളും നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ആയത് വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് കാണുന്നു.വൈദ്യുത സുരക്ഷ സംബന്ധിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വൈദ്യുത അപകടങ്ങൾ കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സംബന്ധിച്ച് വിലയിരുത്തൽ നടത്തുന്നത്തിനും ഉചിത തുടർ നടപടികൾക്കുമായിട്ടാണ് നിയോജക മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎമാർ ചെയർമാനായ ജാഗ്രതാ സമിതികൾ രൂപീകരിക്കാൻ കെ എസ് ഇ ബി എൽ തീരുമാനിച്ചത്.
എംഎൽഎ ചെയർമാനും,എക്സിക്യൂട്ടീവ് എഞ്ചിനീയർ ( ഇലക്ട്രിക്കൽ ഡിവിഷൻ)കൺവീനറും,
പഞ്ചായത്ത് പ്രസിഡൻ്റ് / മുൻസിപ്പൽ ചെയർമാൻ/കോർപറേഷൻ പ്രതിനിധി,എക്സിക്യൂട്ടീവ് എൻജിനീയർ (പി.എം.യു),
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ( ഇലക്ട്രിക്കൽ സബ് ഡിവിഷൻ ),തഹസിൽദാർ,വനം വകുപ്പ് ഉദ്യോഗസ്ഥൻ,ജനപ്രതിനിധികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റിയ്ക്കാണ് കോതമംഗലത്ത് രൂപം നൽകിയത്. കോതമംഗലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന രൂപീകരണ യോഗത്തിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,
കീരമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപി എം പി, മുൻസിപ്പൽ കൗൺസിലർ കെ എ നൗഷാദ്,സുരേഷ്. കെ. സി, ചീഫ് സേഫ്റ്റി ഓഫീസർ (EE), ഇലക്ട്രിക്കൽ സർക്കിൾ പെരുമ്പാവൂർ,
ഗോപി. എൻ കെ(EE)ഇലക്ട്രിക്കൽ ഡിവിഷൻ, മൂവാറ്റുപുഴ (കൺവീനർ ),ടൈറ്റസ് ഡാനിയേൽ, AEE, ഇലക്ട്രിക്കൽ സബ് ഡിവിഷൻ, കോതമംഗലം (കോ – ഓർഡിനേറ്റർ ) എന്നിവർ സംസാരിച്ചു. നിയോജകമണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജനപ്രതിനിധികൾ യോഗത്തിന്റെ മുൻപാകെ അവതരിപ്പിച്ചു.
