കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഹിന്ദി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹിന്ദി വാരാചരണം സംഘടിപ്പിച്ചു. എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജ് ഹിന്ദി വിഭാഗം മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ശ്യാംലാൽ എം. എസ്. ഹിന്ദി ഭാഷയുടെ ആധുനിക വ്യാപനവും പ്രസക്തിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഹിന്ദി ഭാഷയുടെ സമകാലിക പ്രസക്തി, സാംസ്കാരിക പ്രാധാന്യം, ആഗോള – ദേശീയ സ്വാധീനം, വിദ്യാഭ്യാസ – തൊഴിൽ സാധ്യതകൾ, സാഹിത്യത്തെയും കലാ മേഖലകളെയും വളർത്താനുള്ള കഴിവ് എന്നിവ പ്രഭാഷണത്തിൽ വിശദമാക്കി.
ചടങ്ങിൽ എം. എ. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി. വർഗീസ് അധ്യക്ഷനായിരുന്നു. എം. എ. കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.സിബി എം. എം . ആശംസകൾ നേർന്നു. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനികളായ അർച്ചന ഉല്ലാസ് സ്വാഗതവും സ്നേഹ എം. പി നന്ദിയും രേഖപ്പെടുത്തി.
