പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ കുറ്റികുരുമുളക് തൈകളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, കൃഷിഓഫീസർ ആരിഫ മക്കാർ, കൃഷി അസിസ്റ്റന്റ് അനിത കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുരുമുളക് തൈകൾ വിതരണം ചെയ്തത്.
