കോതമംഗലം :കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ് പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘം കെട്ടിടത്തിൽ അനുവദിച്ച പിണ്ടിമന മൃഗാശുപത്രിയുടെ ഉപകേന്ദ്രത്തിൻ്റെ (വെറ്ററിനറി സബ് സെൻ്റർ) ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജു അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ എസ് എം അലിയാർ മാഷ് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് ജയ്സൺ ദാനിയേൽ സ്വാഗതം പറഞ്ഞു.ജനപ്രതിനിധികളായ വിൽസൺ കെ ജോൺ ,ടി കെ കുമാരി, സിജി ആൻ്റണി ,ലതാ ഷാജി,ലാലി ജോയ്, ക്ഷീരസംഘം പ്രസിഡൻ്റ് ജയ്സൺ ജോർജ് ,ഡയറക്ടർ ബോർഡ് അംഗങ്ങളായ ബിനു സാജു ,റ്റി എ ടോമി ,ടി എ അപ്പുക്കുട്ടൻ ,സജിത്ത് കെ വർഗീസ് ,എം ആർ ജയചന്ദ്രൻ ,സംഘം സെക്രട്ടറി അനുഷ ടി സജിവ് ,ഡോ. വിക്ടർ ജുബിൻ വർഗീസ്, എന്നിവർ പ്രസംഗിച്ചു .
എട്ട് ,ഒമ്പത് ,പത്ത് ,പതിനൊന്ന് വാർഡുകളിലെ അയിരൂർപാടം, പുലിമല ,ആമല, അടിയോടി ,നെടുമല ത്തണ്ട് , ആയക്കാട് ,തൈക്കാവുംപടി ,മുണ്ടയ്ക്കാപ്പടി,ആയപ്പാറ, തോളേലി സമീപ പഞ്ചായത്തായ നെല്ലിക്കുഴി ,കോട്ടപ്പടി പഞ്ചായത്തുകളിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെയുൾപ്പടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമായത് .പ്രസ്തുത പ്രദേശങ്ങളിലെ ആദ്യത്തെ ഒരു കേരള സർക്കാർ സ്ഥാപനമാണിത് .
ഈ പ്രദേശത്തുകാർക്ക് വിശിഷ്യ ക്ഷീരകർഷകർ ,വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ഉടമകൾ, പെറ്റ് അനിമൽസ് ഉടമകൾ എന്നിവർക്ക് വലിയ സഹായകരമാണ് ഈ സബ് സെൻ്റർ .
സ്വന്തം സ്ഥലവും കെട്ടിടവും ലഭ്യമാകുന്നതുകുന്നതുവരെ അയിരൂർപാടം ക്ഷീരോദ്പാദക സഹകരണ സംഘത്തിൻ്റെ (മിൽമ )
വാടക രഹിത കെട്ടിടത്തിലാണ് വെറ്റനറി സബ് സെൻ്റർ പ്രവർത്തിക്കുക .
മൃഗാശുപത്രി സബ് സെൻ്ററിന് വാടക കൂടാതെ കെട്ടിടം നൽകി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകിയ ക്ഷീരോദ് പാദക സഹകരണ സംഘം ഭരണസമിതിയെ ചടങ്ങിൽ എം എൽ എ അനുമോദിച്ചു .
