കോതമംഗലം :കവളങ്ങാട് പഞ്ചായത്തിൽ 7-)0 നമ്പർ സ്മാർട്ട് അംഗൻവാടി നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ടി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.ഫാ. പയസ് മാത്യു , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി കെ കുഞ്ഞുമോൻ എന്നിവർ മുഖ്യാത്ഥിയായി. പഞ്ചായത്ത് അംഗങ്ങളായ ടീന ടിനു, ജിൻസി മാത്യു,ലിസി ജോർജ്, സൗമ്യ ശശി, ഹരീഷ് രാജൻ, സന്ധ്യ ജെയ്സൺ, ജിംസിയ ബിജു, സുഹറ ബഷീർ,രാജേഷ് കുഞ്ഞുമോൻ, തോമാച്ചൻ ചാക്കോച്ചൻ, അഡ്വ. എം കെ വിജയൻ, ജെലിൻ വർഗീസ്, CDPO ജിഷ ജോസഫ്,ഐ സി ഡി എസ് സൂപ്പർ വൈസർ രാജി എൻ നായർ,ALMC അംഗങ്ങളായ ലൗലി, ജിജി,ജയ,അനസ് കെ എ,അലിന സിജോ,ആശ പ്രവർത്തകർ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈജന്റ് ചാക്കോ സ്വാഗതവും, സോഫിയ എം എ നന്ദിയും രേഖപ്പെടുത്തി.സെന്റർ നമ്പർ 14 അംഗൻവാടി നേര്യമംഗലം സ്റ്റേറ്റ് തലത്തിൽ ബെസ്റ്റ് അംഗൻവാടിയ്ക്കുള്ള അവാർഡ് നേടിയ രാധിക ടീച്ചറെയും വാർഡ് മെമ്പർ ടി എച്ച് നൗഷാദിനെയും ചടങ്ങിൽ ആദരിച്ചു.കുട്ടികളിൽ “സമ്പാദ്യശീലം വളർത്തുക”എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ എം എൽ എ നിർവഹിച്ചു.
