കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 25 -26 പ്രകാരം കർഷക ഗ്രൂപ്പ്‌കൾക്കുള്ള കുറ്റി കുരുമുളക് തൈകളുടെ വിതരണ ഉത്ഘാടനം കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യൻ കുട്ടമ്പുഴ ഷെൽട്ടറിൽ വച്ച് ഉദ്ഘാടനം നിർവഹിച്ചു. ഉത്ഘാടന സമ്മേളനത്തിൽ . വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജസീന സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ കെ ഗോപി, ഗ്രാമപഞ്ചായത്ത് മെമ്പർ മേരി കുര്യാക്കോസ്,റിനി ഫ്രാൻസിസ്, എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി കുട്ടമ്പുഴ അസിസ്റ്റന്റ് ഓഫീസർ സാജു കെ സി,നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടമ്പുഴയിലും
വടാട്ടുപാറയിലും വിതരണം നടന്നു.
