പല്ലാരിമംഗലം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ കൃഷിഭവന് സമീപം പഞ്ചായത്തിന്റെ സ്ഥലത്ത് കൃഷിചെയ്തിരുന്ന ചെണ്ടുമല്ലി പൂകൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, കൃഷിഓഫീസർ ആരിഫ മക്കാർ, കൃഷി അസിസ്റ്റന്റ് അനിത കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
