കോതമംഗലം: തുടർച്ചയായി രണ്ടാമതും ‘ഹോൾ ഓഫ് ഫെയിം’ (Hall of Fame) അംഗീകാരം കരസ്ഥമാക്കിയിരിക്കുകയാണ് മലയാളിയും , കോതമംഗലം എം എ കോളേജ് ജീവനക്കാരനുമായ ടെഡി എൻ ഏലിയാസ് .ഇന്ത്യയിലെ സൈബർ പ്രതിരോധ മേഖലയിൽ മികച്ച സംഭാവന നല്കുന്നവർക്കായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ മന്ദ്രാലയത്തിനു കിഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) ആണ് ഈ ബഹുമതി നൽകുന്നത് .
നമ്മുടെ രാജ്യത്തെ ” ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൻ്റെ (IISER) സ്ഥാപനങ്ങളിലെ സൈബർ സുരക്ഷ ശക്തമാക്കുവാൻ സഹായിച്ചതിനാണ് ഇത്തവണ ഹോൾ ഓഫ് ഫെയിം’ (Hall of Fame).ബഹുമതി ലഭിച്ചിരിക്കുന്നത് .
നമ്മുടെ രാജ്യത്തെ പൗരന്മാരുടെ വ്യക്‌തിഗതവിവരങ്ങൾ പല സർക്കാർ , അർദ്ധ-സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ചോരുന്നത് തടയുന്നതിനും, Power & Energy, Banking & Financial Services, Telecommunications, Transport, Government, and Healthcare, എന്നീ മേഖലകളിലെ മികച്ചതും രാജ്യത്തിനു അഭിമാനിക്കാവുന്നതുമായ പല സ്ഥാപനങ്ങളിലെയും സൈബർ സുരക്ഷക്ക് മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട് .
മാർ അത്തനേഷ്യസ് കോളജിലെ ഫിസിക്സ് ഡിപ്പാർട്ട്‌മെന്റിലെ ഇലക്ട്രോണിക്സ് ലാബ് ജീവനക്കാരനാണ് ടെഡി. 2015 മുതൽ സൈബർ സുരക്ഷാ മേഖലയിൽ സജീവമായി പ്രവർത്തിച്ചുവരുന്ന അദ്ദേഹത്തിന് നമ്മുടെ രാജ്യത്തെ സൈബർ സുരക്ഷാ ബഹുമതിയായ , ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (CERT-In) നൽകുന്ന “ഹോൾ ഓഫ് ഫെയിം” (Hall of Fame) മുൻപ് ലഭിച്ചിരുന്നു .
ഇന്ത്യക്കു പുറമേ നിരവധി രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷണ കേന്ദ്രങ്ങൾ , പ്രധിരോധ ഗവേഷണ സ്ഥാപനങ്ങൾ , സർക്കാർ നെറ്റ് വർക്കുകൾ എന്നിവയുടെ സൈബർ സുരക്ഷ ശക്തമാക്കുന്നതിനു സഹായിച്ചിട്ടുണ്ട് ശ്രീ ടെഡി.
നമ്മുടെ രാജ്യത്തെ IIT കൾ ഉൾപ്പടെ പല ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെയും സൈബർ സുരക്ഷ ശക്തമാക്കുന്നതിനു പല തവണ സഹായിച്ചിട്ടുണ്ട് . ഓരോ രാജ്യത്തെ സയൻസിലും ടെക്നോളജിയിലും ഉള്ള പുരോഗതിയും അവിടുത്തെ ഗവേഷകരും , ഗവേഷണ വിഷയങ്ങളും കേന്ദ്രങ്ങളിലെ റിസർച്ച് പുരോഗതികളും ഫലങ്ങളും എന്നും അവരുടെ ശത്രു രാജ്യങ്ങളുടെ നിരന്തരമായ നിരീക്ഷണത്തിലായിരിക്കും . അതിനാൽ ഈ മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനത്തിലെ സൈബർ സുരക്ഷ ഏന്നും ശക്തമായിരിക്കേണ്ടതുണ്ട് .
ഇന്ത്യയിലെ സർവകലാശാലകളും കോളജുകളും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് വേഗത്തിൽ മാറിയിട്ടുണ്ട്. പഠനം, അഡ്മിനിസ്ട്രേഷൻ, ഗവേഷണം എന്നിവയിൽ വ്യാപകമായി ഓൺലൈൻ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുമ്പോൾ , സൈബർ ആക്രമണ സാധ്യതകളും വർധിച്ചു. വിദ്യാർത്ഥി-സ്റ്റാഫ് ഡാറ്റ, ഗവേഷണ വിവരങ്ങൾ, പരീക്ഷാ രേഖകൾ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു .
2020-നു മുമ്പ് ഇന്ത്യയിലെ പല സർവകലാശാലകളും കോളജുകളും പരമ്പരാഗത സർവറുകൾ, ഓൺ-പ്രെമൈസ് (on-premise) സോഫ്റ്റ്‌വെയറുകൾ എന്നിവയെ ആണ് പ്രദാനമായും ആശ്രയിച്ചിരുന്നത് . സൈബർ സുരക്ഷയ്ക്കുള്ള ബജറ്റുകളും മാനേജ്മെന്റ് സംവിധാനങ്ങളും വളരെ അപര്യാപ്തവുമായിരുന്നു . സർവകലാശാലകൾക്ക് പൊതുവേ ചില സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സർവ്വകലാശാലകളോട് ചേർന്ന് നിൽക്കുന്ന കോളേജുകൾക്കും , സ്വയം- ഭരണവകാശമുള്ള കോളജുകൾക്കും പലതിനും വേണ്ടത്ര സൈബർ സുരക്ഷ ഉണ്ടായിരുന്നില്ല .
എന്നാൽ അധ്യാപന-പഠന രംഗത്തെ പരമ്പരാഗത ശൈലി കോവിഡ്-19 അടിമുടി മാറ്റി മറിച്ചു .
കോവിഡ്-19 കാരണം ഓൺലൈൻ ക്ലാസുകൾ, വെർച്വൽ പരീക്ഷകൾ, ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വ്യാപകമായി സ്വീകരിക്കേണ്ടി വന്നു. അതുപോലെ തന്നെ സൈബർ ആക്രമണ സാധ്യതകളും വർധിച്ചു.പ്രധാനമായും ,
ഫിഷിങ് ആക്രമണങ്ങൾ: വ്യാജ ഇമെയിലുകൾ, ലിങ്കുകൾ മുഖേന അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അക്കൗണ്ടുകൾ ഹാക്കേഴ്‌സിന് ലഭ്യമായി .
ക്ലൗഡ് ലീക്കുകൾ: സുരക്ഷിതമായി ക്രമീകരിക്കാത്ത ക്ലൗഡ് സർവറുകളിൽ നിന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും വിവരങ്ങൾ ദുരുദ്ധേശത്തോടെ പ്രവർത്തിക്കുന്ന ഹാക്കർമാർ കൈവശപ്പെടുത്തി .
ഈ വർഷം ഇന്ത്യൻ സർക്കാറിന്റെ , 30 കോടിയിലധികം വിദ്യാർത്ഥികളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സ് (ABC ) സംവിധാനത്തിലെ സൈബർ സുരക്ഷാ തകരാർ ടെഡി പരിഹരിച്ചിരുന്നു.
2022–2023 കാലഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്‌ഷ്യം വച്ചുകൊണ്ടു റാൻസംവെയർ (ransomware) ആക്രമണങ്ങൾ ഉയർന്നിരുന്നു. പൊതുമേഖലയിലുള്ള പല വലിയ സ്ഥാപനങ്ങളിലെയും സൈബർ ആക്രമണങ്ങൾ (ഉദാ: AIIMS ransomware സംഭവം) വിദ്യാഭ്യാസ മേഖലക്കും മുന്നറിയിപ്പായി. സർവകലാശാലകളിലെ അഡ്മിനിസ്ട്രേറ്റീവ് സിസ്റ്റങ്ങൾ, ഗവേഷണ സെർവറുകൾ തുടങ്ങിയവ ഇത്തരം സൈബർ ആക്രമണങ്ങൾക്കു പല തവണ വിധേയമായി .
കോവിഡ്-19 നു ശേഷമുള്ള 2024–2025 കാലഘട്ടത്തിൽ സർവകലാശാലകളിൽ ഡാറ്റാബേസ് മോഷണം, ഡാർക് വെബിൽ വിവരങ്ങൾ വിൽക്കൽ തുടങ്ങിയ സംഭവങ്ങൾ വർധിച്ചു. ഹൈദരാബാദ് സർവകലാശാലയിലെ ഡാറ്റാബേസ് ലീക്കിന്‍റെ വാർത്തകൾ മാധ്യമങ്ങളിൽ വന്നത് ഇത്തരം ആക്രമണങ്ങളുടെ ഗൗരവം തുറന്നു കാട്ടി. അതേസമയം, സർവകലാശാലകളിൽ ആഴ്ചയിൽ എന്നപോലെ ആയിരക്കണക്കിന് ആക്രമണ ശ്രമങ്ങൾ നടക്കുന്നുവെന്ന് സുരക്ഷാ സ്ഥാപനങ്ങളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കോളേജുകൾ മുതൽ നമ്മുടെ രാജ്യത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും ആശയ വിനിമയ ശൃഖലകൾ പലതും ഇപ്പോഴും ആവശ്യമായ സുരക്ഷ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് എന്നും വേണ്ട വിധത്തിൽ നവീകരിച്ചിട്ടുള്ള കേന്ദ്രികൃത സൈബർ സുരക്ഷാ സംവിധാനവും , സൈബർ സുരക്ഷയിൽ പ്രാവിണ്യം നേടിയ ജീവനക്കാരെ നിയമിച്ചും നമുക്ക് ഈ വെല്ലുവിളികളെ നേരിടുവാൻ സാധിക്കും എന്നും ശ്രീ ടെഡി അഭിപ്രായപ്പെട്ടു .
സൈബർ സെക്യൂരിറ്റിയിലും , ക്രിപ്‌റ്റോ-എജിലിറ്റി യിലും കൂടുതൽ ഗവേഷണങ്ങൾ നടത്തുന്ന ശ്രീ. ടെഡി പ്രമുഖ വന്യജീവി ഫോട്ടോഗ്രാഫർ കൂടിയാണ് . 2016 ൽ ദുബായിൽ വച്ച് നടന്ന അന്താരാഷ്ട്ര വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിൽ അംഗീകാരം നേടിയിട്ടുണ്ട്
