Connect with us

Hi, what are you looking for?

NEWS

പിണ്ടിമന-കോട്ടപ്പടി പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ

കോതമംഗലം :മലയാറ്റൂർ വനം ഡിവിഷന് കീഴിൽ പിണ്ടിമന-കോട്ടപ്പടി- വേങ്ങൂർ പഞ്ചായത്തുകളിലെ ഹാങ്ങിങ് ഫെൻസിങ് നിർമ്മാണം സമയ ബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുള്ളതായി വനം- വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി യായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. മലയാറ്റൂർ ഡിവിഷനിൽ കോടനാട് റെയിഞ്ചിനു കീഴിൽ നബാർഡ് സ്കീമിൽ 30 കിലോമീറ്റർ സോളാർ ഫെൻസിംഗ് ചെയ്യുന്ന പ്രവൃത്തിയുടെ കരാർ 04/01/2025 ൽ ഒപ്പുവച്ചിട്ടുള്ളതും പ്രവൃത്തി ചെയ്യുന്നതിനായി ഫെബ്രുവരി മാസത്തിൽ സൈറ്റ് ഹാൻഡ് ഓവർ ചെയ്തിട്ടുള്ളതുമാണ്. മേൽ പ്രവർത്തിയുടെ ഭാഗമായി നാളിതുവരെ 2.6 കിലോമീറ്റർ ദൂരത്തിലെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടുള്ളതും 5.7 കി.മീ. ദൂരത്തിലെ പ്രാഥമിക പ്രവൃത്തികൾ പൂർത്തീക-രിച്ചിട്ടുള്ളതുമാണ്.

സോളാർ ഫെൻസിംഗ് കടന്നുപോകുന്ന പ്രദേശത്തെ മരങ്ങൾ നിൽക്കുന്ന അവസ്ഥയിൽ ആറ് തവണ ഇ-ലേലം ചെയ്തിട്ടും വിറ്റു പോയിട്ടില്ലാത്തതാണ്. മേൽ പ്രദേശത്തെ ഹാർഡ്‌വുഡ് മരങ്ങൾ ഡിപ്പാർട്ട്മെന്റ് തലത്തിൽ മുറിച്ച് ഡിപ്പോയിൽ എത്തിക്കുന്നതിനും സോഫ്റ്റ് വുഡും അക്കേഷ്യ മരങ്ങളും ലേലം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
സോളാർ ഫെൻസിംഗിന് തടസ്സമായി നിന്നിരുന്ന മരങ്ങൾ ലേലത്തിൽ വിറ്റു പോകാത്ത സാഹചര്യത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ അദ്ധ്യക്ഷതയിൽ 22/08/2025 നു കരാറുകാരുടെ യോഗം വിളിച്ചു ചേർത്തിട്ടുളളതും, ഫെൻസിംഗ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുവാൻ വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടി മൂന്നാംതോട് സാബു തോമസിന്റെ ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിലെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ കുടുങ്ങിയ പോത്തിനെ കോതമംഗലം അഗ്നിരക്ഷാസേന അതിസാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി...

NEWS

കോതമംഗലം: കൂട്ടുകാരന് തൻ്റെ കരൾ പകത്തു നൽകിയ ആയക്കാട് പുലിമല രജിഷ് രാമകൃഷ്ണനെയും കുടുംബത്തെയും ആൻ്റണി ജോൺ എം എൽ എ ഉപഹാരം നൽകി ആദരിച്ചു . നന്നേ ചെറുപ്പം മുതൽ തൻ്റെ...

NEWS

  കോതമംഗലം:പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറ രാജീവ് ഗാന്ധി നഗറിലെ 5 കുടുംബങ്ങൾക്ക് പട്ടയത്തിനുള്ള നടപടിയായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 27-06-2025 -ലെ പ്രകൃതിക്ഷോഭത്തിൽ രാജീവ് ഗാന്ധി നഗറിലെ ഒരു...

NEWS

കോതമംഗലം : കോതമംഗലത്ത് പുതുതായി നിർമ്മിച്ച ആധുനിക കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആണ് ഉദ്ഘാടനം നിർവഹിച്ചത്.ഹൈറേഞ്ചിന്റെ കവാടമായ...

NEWS

കോതമംഗലം : താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കി മലമ്പാമ്പുകൾ. വാരപ്പെട്ടി, കോട്ടപ്പടി പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മലമ്പാമ്പുകളെ പിടികൂടിയത്. ഇതിന് മുൻപ് കവളങ്ങാട്, പല്ലാരിമംഗലം പഞ്ചായത്തുകളിൽ നിന്നും മലമ്പാമ്പുകളെ അടുത്തിടെ പിടികൂടിയിരുന്നു....

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം – കോട്ടപ്പടിയിൽ വീടിൻ്റ മുറ്റത്തു നിന്ന് കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടി.മൂന്നാംതോട്, അംഗൻവാടിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്ത് വിറകുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ ഉച്ചയോടെയാണ് വീട്ടുകാർ കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ...

NEWS

കോട്ടപ്പടി : വടശ്ശേരി കവലയില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് വടാശ്ശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ചേറങ്ങനാല്‍ കവലയില്‍ പ്രതിഷേധ യോഗവും നടത്തി. ബിജെപി കോട്ടപ്പടി...

NEWS

കോട്ടപ്പടി: കോട്ടപ്പടി നോർത്ത് എൽപി സ്കൂളിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഓപ്പൺ എയർ സ്റ്റേഡിയം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട കോതമംഗലം എംഎൽഎ...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത്...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

error: Content is protected !!