പല്ലാരിമംഗലം: ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആരവം 2025 അടിവാട് ടി & എം കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, ആഷിത അൻസാരി, റിയാസ് തുരുത്തേൽ, നസിയ ഷെമീർ, ഷിബി ബോബൻ, എ എ രമണൻ, സിഡിപിഒ ജിഷ ജോസഫ്, ഐസിഡിഎസ് സൂപ്പർവൈസർ എ എസ് ബിന്ദു, പഞ്ചായത്ത് സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി അസിസ്റ്റന്റ് സെക്രട്ടറി എം എം നിസീമ, സിഡിഎസ് ചെയർപേഴ്സൺ ഷരീഫ റഷീദ്, അങ്കണവാടി വർക്കർ എം എച്ച് റംല എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് 2025 – 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കലോത്സവം നടത്തിയത്.
