കോതമംഗലം: കോതമംഗലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടമ്പുഴ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് മരിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ C J എൽദോസ് സഞ്ചരിച്ച ബൈക്ക് ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ എൽദോസിനെ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോഴിപ്പിള്ളി മലയിൻകീഴ് ബൈപാസ് റോഡിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്. മലയിൻകീഴ് ഭാഗത്തു നിന്നു ഒരേ ദിശയിൽ വരികയായിരുന്ന ബൈക്കും, ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
						
									


























































