കോതമംഗലം : ഹരിത കെഎസ്ആർടിസി പ്രവർത്തനത്തിന് ഭാഗമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ ഫലവർഷത്തൈ നട്ടുപിടിപ്പിക്കുന്ന മെന്റർ കെയർ ഹരിതം ഈ കോതമംഗലം പദ്ധതി ബഹുമാന്യയായ കോതമംഗലം വൈസ് ചെയർപേഴ്സൺ ശ്രീമതി സിന്ധു ഗണേഷ് ഉദ്ഘാടനം ചെയ്തു. ശ്രീ നിജാമുദീൻ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെഎസ്ആർടിസി കോതമംഗലം അധ്യക്ഷനായിരുന്നു. ശ്രീമതി ആശാ ലില്ലി തോമസ് ഡയറക്ടർ മെന്റർ കെയർ ഫലവൃക്ഷ തൈകൾ കെഎസ്ആർടിസിക്ക് കൈമാറി നട്ടുപിടിപ്പിച്ചു. ശ്രീ നൗഷാദ് കെ എ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീമതി നിഷ ഡേവിസ് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ശ്രീ സിദ്ദിഖ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കോതമംഗലം ശ്രീമതി ആശാ ലില്ലി തോമസ്, ശ്രീ അനസ് ഇബ്രാഹിം ജനറൽ കൺട്രോളിന്, ശ്രീ പ്രീറ്റ്സി പോൾ സ്പെഷ്യൽ അസിസ്റ്റന്റ് എന്നിവർ പ്രസംഗിച്ചു കെഎസ്ആർടിസിയുടെ ഹരിത പ്രവർത്തനകൾക്ക് എല്ലാ തരത്തിലുമുള്ള പിന്തുണ നൽകുമെന്ന് മെന്റർ കെയർ ഭാരവാഹികൾ അറിയിച്ചു.
