കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തിലെ ഇളംബ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിന് മുന്നിൽ ആലുവ – മൂന്നാർ റോഡിനോട് ചേർന്ന് അപകടാവസ്ഥയിലായ ആൽമരം മുറിച്ചു മാറ്റാൻ നടപടിയായി.
80 വർഷം പഴക്കമുള്ള പാലയും ആൽമരവും കൂടി ചേർന്നാണ് വലിയ വൃക്ഷം പോലെ വളർന്ന് അപകടസ്ഥിതിയിലായി നിന്നിരുന്നത്. ഈ മരമാണ് ഇപ്പോൾ മുറിച്ചു മാറ്റുവാൻ നടപടിയായത്.ആന്റണി ജോൺ എം എൽ എ, ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ കെ എം ,ഇളമ്പ്ര ജുമാ മസ്ജിദ് പരിപാലന കമ്മിറ്റിയുടെ പ്രസിഡന്റ് മുഹമ്മദ് വട്ടക്കുടി,സെക്രട്ടറി ബഷീർ നായ്ക്കംമാവുടി,മറ്റ് പരിപാലന സമിതി അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ സന്നിഹിതരായിരുന്നു.
