കോതമംഗലം: അഖില കേരള വായനോത്സവത്തിന്റെ കോതമംഗലം താലുക്ക്തല വായനാ മത്സരം നടന്നു. ടൗൺ യു പി സ്കൂളിൽ ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് നാരായണൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം സി പി മുഹമ്മദ്, ജില്ലാ കൗൺസിൽ എക്സിക്യൂട്ടിവ് അംഗം കെ ടി മനോജ്, തുടങ്ങിയവർ സംസാരിച്ചു. ഹൈസ്കൂൾ തലത്തിലും ലൈബ്രറി തലത്തിലും മത്സരിച്ച് വിജയിച്ച ആദ്യ മൂന്ന് സ്ഥാനക്കാരാണ് പങ്കെടുത്തത്. വിജയികൾക്ക് 3000, 2000,1500 എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ആദ്യ പത്ത് സ്ഥാനക്കാർക്ക് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാം.
