കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ വെളിയേൽച്ചാലിൽ റോഡിലെ ഹമ്പ് അപകട കെണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഹമ്പിൽ കയറിയ സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ പലതവണ അപകടങ്ങളുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഹമ്പ് ഇവിടെയുള്ളത് സംബന്ധിച്ച് സൂചനകളൊന്നും റോഡിലില്ല. ഹമ്പിൽ വെള്ളവരയും ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ ഹമ്പ് വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയിൽപ്പെടാറില്ല. അശാസ്ത്രീയമായി നിർമ്മിച്ചിട്ടുള്ള ഹമ്പ് നീക്കം ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വീട്ടമ്മയുടെ മരണത്തെ തുടർന്ന് നാട്ടുകാർ ഹമ്പിൽ വെള്ള വരയിട്ടിട്ടുണ്ട്.
