കോതമംഗലം :ഓണത്തെ വരവേൽക്കാൻ കോതമംഗലത്ത് ഓണസമൃദ്ധി ഓണവിപണികൾ ആരംഭിച്ചു. കോതമംഗലം ബ്ലോക്കിലെ ഓണചന്തകളുടെ ഉദ്ഘാടനം കോതമംഗലം മുനിസിപ്പാലിറ്റി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ചെറിയ പള്ളിതാഴത്തു നടത്തുന്ന വിപണി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ നൗഷാദ് കെ എ, ബിൻസി തങ്കച്ചൻ മുനിസിപ്പൽ കൗൺസിലർമാരായ പി. ആർ ഉണ്ണികൃഷ്ണൻ, റിൻസ് റോയ്, കോതമംഗലം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, മുനിസിപ്പാലിറ്റി കൃഷിഭവൻ കൃഷി ഫീൽഡ് ഓഫീസർ സതി പി ഐ, കൃഷി അസിസ്റ്റന്റ് മാരായ എൽദോ എബ്രഹാം, രമ്യ സുധീന്ദ്രൻ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിക്കൂട്ടം ഫെഡറേഷൻ പ്രതിനിധികൾ കർഷർ എന്നിവർ പങ്കെടുത്തു.

























































