കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2013- 14 വർഷത്തിൽ സ്ഥാപിച്ച വെയിറ്റിംഗ് ഷെഡ് ആണ് കഴിഞ്ഞ ദിവസം തകർത്തത്. ഇടിച്ച വാഹനം നിർത്താതെ പോയി. പുതുപ്പാടിയിൽ നിന്നും കോതമംഗലം ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കുന്നതിന് ഉപകരിച്ചിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണ് തകർന്നത്.
