കോതമംഗലം : വന്യമൃഗ ശല്യത്തെ പ്രതിരോധിക്കുന്നതിനായി ഇടമലയാർ താളും കണ്ടം ആദിവാസി ഉന്നതിയിൽ 18 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച 5 കിലോമീറ്റർ ദൂരത്തിലുള്ള ഹാങ്ങിങ് ഫെൻസിങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. താളും കണ്ടം കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഫെൻസിങ്ങിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.
കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി,പഞ്ചായത്ത് അംഗങ്ങളായ മിനി മനോഹരൻ, ശ്രീജ ബിജു,ആലീസ് സിബി,തുണ്ടം റേഞ്ച് ഓഫീസർ നിഖിൽ ജെറോം,മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കെ രാമചന്ദ്രൻ,പി കെ പൗലോസ്, കെ എം വിനോദ്, കാണിക്കാരൻ മാധവൻ മൊയ്‌ലി, ഊരുമൂപ്പൻ ബാലകൃഷ്ണൻ കാണ്ടൻ എസ് എഫ് ഒ സുനിൽകുമാർ എൻ, ബി എഫ് ഒ മ്മാരായ മുഹമ്മദ് സ്വാലിഹ് എം എം, രാജേഷ് കെ ആർ, ഫോറെസ്റ്റ് വാച്ചർ ചെല്ലപ്പൻ വെള്ളക്കയ്യൻ, എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അംഗം ബിൻസി മോഹനൻ സ്വാഗതവും വി എസ് എസ് സെക്രട്ടറി സുരേഷ് പി വി നന്ദിയും രേഖപ്പെടുത്തി.
