കോതമംഗലം : കോതമംഗലം താലൂക്ക് യൂണിയൻ അഖില കേരള വിശ്വകർമ്മ സഭയുടെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും ശോഭയാത്രയും കുടുംബ സംഗമവും സംഘടിപ്പിച്ചു. സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.അഖില കേരള വിശ്വകർമ്മ മഹാസഭ കോതമംഗലം താലൂക്ക് യൂണിയൻ പ്രസിഡന്റ് വിദ്യാസാഗർ കെ.വി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള പുരസ്‌കാര വിതരണം മുനിസിപ്പൽ കൗൺസിലർ അഡ്വ ജോസ് വർഗീസ് നടത്തി.
ഇടുക്കി DHQ വിലെ പോലീസ് വിഭാഗം എസ്.ഐ. അജി അരവിന്ദ് ” മക്കൾ അറിയാൻ, മക്കളെ അറിയാൻ” എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണവും നടത്തി.
സമ്മേളനത്തിൽ AKVMS സംസ്ഥാന കൗൺസിൽ അംഗം കെ.ആർ. സന്തോഷ് കുമാർ,AKVMS സംസ്ഥാന ബോർഡ് മെമ്പർ രാജൻ റ്റി.പി,വനിതാസമാജം സംസ്ഥാന പ്രസിഡന്റ്
ലത മനോജ്, AKVMS കോതമംഗലം യൂണിയൻ ഖജാൻജി മനോജ് ഇ.കെ,
വനിതാസമാജം സംസ്ഥാന കമ്മറ്റി അംഗം രമ്യ ഹരീഷ്, യുവ ജനസംഘം സംസ്ഥാന കമ്മറ്റി അംഗം സതീഷ് ശിവൻ, യൂണിയൻ വൈസ് പ്രസിഡന്റുമാരായ സുരേഷ് കെ.ജി, ശ്രീജിത്ത് കെ.എൻ,
യൂണിയൻ ജോയിൻ്റ് സെക്രട്ടറി നിജു എൻ.കെ.,യൂണിയൻ കമ്മറ്റി അംഗങ്ങളായ ഗോപി കെ.കെ,
ശ്രീജിത്ത് എം.എസ്,ശശീന്ദ്രൻ റ്റി.എൻ,വിനോദ്.പി. എസ്,ബിജു കെ.ആർ,വനിതാസമാജം യൂണിയൻ പ്രസിഡന്റ്അമ്മിണി കൃഷ്‌ണൻകുട്ടി, വനിതാസമാജം യൂണിയൻ സെക്രട്ടറി
അജിത സുരേന്ദ്രൻ, വനിതാസമാജം യൂണിയൻ ഖജാൻജി വാസന്തി ഷാജി,വനിതാസമാജം യൂണിയൻ വൈസ് പ്രസിഡന്റ് സുനിത രമേശ്, വനിതാസമാജം യൂണിയൻ ജോ. സെക്രട്ടറി ലത സജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.AKVMS കോതമംഗലം യൂണിയൻ സെക്രട്ടറി ഗോപാലൻ കെ എസ് സ്വാഗതവും പ്രോഗ്രാം കൺവീനർ & യൂണിയൻ ജോ.സെക്രട്ടറി ഗോപാലൻ വി.കെ.
നന്ദിപ്രകാശനവും നടത്തി. ആഘോഷത്തോടനുബന്ധിച്ച് ബെസ്റ്റ് ശാഖ അവാർഡ് വിതരണവും
കുടുംബാംഗങ്ങളുടെ വിവിധ കലാ പരിപാടികളും നടന്നു.
