കോതമംഗലം:ലയണ്‍സ് ക്ലബ്ബ് ഇന്‍റര്‍നാഷണലിൽ 55 വര്‍ഷം പ്രവര്‍ത്തിച്ചതിനുള്ള മൈല്‍സ്റ്റോണ്‍ ഷെവറോണ്‍ അവാര്‍ഡിന് മുന്‍ മന്ത്രി ടി.യു. കുരുവിള അര്‍ഹനായി.ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ കെ.ബി. ഷൈന്‍കുമാർ അവാര്‍ഡ് സമ്മാനിച്ചു. വി.എസ്. ജയേഷ്, കെ.പി. പീറ്റര്‍, വി. അമര്‍നാഥ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 55 വര്‍ഷം ലയണ്‍സ് അംഗമായി പ്രവര്‍ത്തിച്ച കേരളത്തിലെ ആദ്യത്തെ വ്യക്തിയാണ് ടി.യു. കുരുവിള. 1970 ല്‍ പെരുമ്പാവൂര്‍ ലയണ്‍സ് ക്ലബ്ബില്‍ അംഗമായാണ് അദേഹം പ്രവര്‍ത്തനം തുടങ്ങിയത്. പിന്നീട് കോതമംഗലം ലയണ്‍സ് ക്ലബ്ബിന്‍റെ സ്ഥാപക അംഗമായി. തുടര്‍ന്ന് ലയണ്‍സ് ഇന്‍റര്‍നാഷണലിന്‍റെ വിവിധ തലങ്ങളില്‍ നിരവധി സ്ഥാനങ്ങളില്‍ ടി.യു. കുരുവിള പ്രവര്‍ത്തിച്ചു.ഡിസ്ട്രിക്കിൻ്റെ പ്രിൻസിപ്പൽ അഡ്വൈസറായി നിലവിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് അവാർഡ് ലഭിക്കുന്നത്.
