കോതമംഗലം :യു ഡി എഫ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശിദീകരണ യോഗം നടത്തി മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗം യുഡിഫ് കൺവീനർ MS എൽദോസ് ഉദ്ഘാടനം ചെയിതു. പിണ്ടിമന പഞ്ചായത്തിൽ കേന്ദ്ര സർക്കാരിന്റെ സി എഫ് സി ഫണ്ടിൽ ഉൾപ്പെടുത്തി 6,8,9,11 വാർഡുകളിൽ ചാത്തൻ ചിറ, ഉള്ളാർ പട്ട, എരാരിമറ്റം, തെയ്യൻ ചിറ പന്തപ്പിള്ളി ചിറ എന്നീ ജലസ്രോതസ്സുകൾ ശുദ്ധികരണം നടത്തിയിരുന്നു. അതിൽ 9 വാർഡിൽ 2022 -23 വർഷം 5 ലക്ഷം രൂപയാണ് ശുദ്ധീകരത്തിനു വെച്ചിരുന്നതും എന്നാൽ ബാക്കി വന്ന തുക അമ്മച്ചി കോളനി കുടിവെള്ള പദ്ധതിക്ക് മാറ്റി എടുക്കുകയും ചെയ്തിരുന്നു. ഈ വാർഡിലെ തന്നെ കുറച്ചു സ്ഥിരം താമസകാർക്ക് കുടി വെള്ളം ഇല്ലാത്തതിനാൽ അവരുടെ സ്വന്തം പണം ചിലവാക്കി പഞ്ചായത്തിന്റെ ഫണ്ടുകൾ ഒന്നും ഇല്ലാതെ ചിറയോട് ചേർന്ന് കിണറും പഞ്ചായത്തു റോഡിലൂടെ പൈപ്പ് വലിക്കുന്നതിനുമുള്ള സമ്മതവും കിട്ടുന്നതിന് പഞ്ചായത്ത് കമ്മിറ്റി മുംമ്പാകെ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ കമ്മിറ്റി പരിഗണിക്കുകയും ഐഖ്യഖണ്ടേന അനുമതിയും നൽകിയിരുന്നു. പിന്നീട് പണി തുടങ്ങിയതിനെ തുടർന്ന് സിപിഎം ബിജെപിയും പണി തടയുകയും പഞ്ചത്തിന് സാമ്പത്തിക മുടക്കു പോലുമില്ലാത്ത പദ്ധതിയിൽ 15 ലക്ഷം രൂപയുടെ അഴിമതി ആരോപണവും നടത്തുകയായിരുന്നു.
ഇലക്ഷൻ അടുത്തപ്പോൾ ഇല്ല കഥകൾ പറഞ് പഞ്ചായത്ത്ത് ഭരണ സമിതിയെ മോശപ്പെടുത്താനും 10 വാർഡിലെ സിപിഎം പഞ്ചായത്തു മെമ്പറും ജില്ലാപഞ്ചായത്ത് മെമ്പർ റഷീദ സലീം ചേർന്ന് കളിസ്ഥലത്തിന്റെ മറവിൽ നടത്തിയ ലക്ഷങ്ങളുടെ അഴിമതിയും മറച്ചു വെക്കുന്നതിനുമാണ് കള്ള ആരോപണങ്ങൾ പഞ്ചായത്തു വൈസ് പ്രസിഡെന്റിന്റെ കൂടി വാർഡായ ഒമ്പതാം വാർഡിനെതിരെ നടത്തിയതെന്ന് യോഗത്തിൽ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, വൈസ് പ്രസിഡന്റ് ജെയ്സൺ ഡാനിയൽ,. അനൂപ് ഇട്ടൻ, നോബിൾ ജോസഫ്, സണ്ണി വെളുക്കര, ബിനോയ് പുളിനാട്ട്, ജോളി വേട്ടമ്പാറ, ബേസിൽ തന്നിക്കോട്ട്, ജോസ് കൈതക്കൽ, ലതാ ഷാജി, ബേസിൽ പഴുക്കുടി, ലൈജു പണിക്കർ, കുമാരി t k , സിബി, ബഷീർ നടുവഞ്ചേരി, ജോളി ജോർജ്, അഹമ്മദ് കുട്ടി, എൽസി, മോളി, മഹിപാൽ, sm നാസർ, sm അബു ,രാജൻ, എൽദോസ് n v, എൽദോസ് പുന്നൂർപ്പിള്ളി എന്നിവർ പങ്കെടുത്തു
