കോതമംഗലം : സിപിഐ എം കോതമംഗലം ഏരിയ കമ്മിറ്റി അംഗം,
കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്,
ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അസീസ് റാവുത്തറിന്റെ നാലാമത് അനുസ്മരണം നെല്ലിക്കുഴിയിൽ നടന്നു. സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ്മ ഉദ്ഘാടനം ചെയ്തു.
നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡണ്ട് പി എം മജീദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ അനിൽകുമാർ, ആൻ്റണി ജോൺ എംഎൽഎ, ഏരിയ സെക്രട്ടറി
കെ എ ജോയി, സി പി എസ് ബാലൻ, പി എംഅഷറഫ് പി എം മുഹമ്മദാലി
കെ എം പരീത് റഷീദ സലിം ,സി ഇ നാസർ, അനു വിജയനാഥ്
എന്നിവർ സംസാരിച്ചു.
