Connect with us

Hi, what are you looking for?

NEWS

നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി കോതമംഗലത്തെ കോട്ടില്ലാ വക്കീല്‍

കോതമംഗലം: ഉപഭോക്തൃ നിയമ പോരാട്ട വഴികളിൽ നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി തുടരുകയാണ് ‘കോട്ടില്ലാ വക്കീലാ’യ കോതമംഗലം സ്വദേശി ഗോപാലൻ വെണ്ടുവഴി. നിയമബിരുദമില്ലാതിരുന്നിട്ടും ഉപഭോക്തൃ കോടതികളിൽ മറ്റുള്ളവർക്ക് വേണ്ടി കേസുകൾ വാദിച്ച് ജയിക്കുന്ന ഗോപാലൻ വെണ്ടുവഴിയുടെ അസാധാരണ ജീവിതം നിയമവിദ്യാർത്ഥികൾക്കും പഠനവിഷയമാക്കാവുന്നതാണ്.

‘കേസുകൾ’ അദ്ദേഹത്തിന് കേവലം സ്വന്തം കാര്യങ്ങൾ മാത്രം ആയിരുന്നില്ല. നാട്ടിലെ സാധാരണക്കാരായ ആളുകൾക്ക് നീതി ലഭിക്കണം എന്നാഗ്രഹിച്ച്, അവർക്ക് വേണ്ടി നിരന്തരം എറണാകുളത്തും, തിരുവനന്തപുരത്തും കോടതികളിൽ നിയമബിരുദത്തിൻ്റെ പിൻബലമില്ലാതെ ഹാജരാവുകയായിരുന്നു.13 വർഷം മുമ്പ് തനിക്ക് തന്നെയുണ്ടായ ഒരു നീതി നിഷേധത്തിനെതിരെ ഉപഭോക്തൃ കോടതിയിൽ സ്വയം വാദിച്ച് ജയിച്ചതിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഗോപാൽ മാഷ് ഈ രംഗത്തേക്ക് കടന്നു വന്നത്. നിയമ പോരാട്ട രംഗത്ത് നിരവധി കേസുകളിൽ വിജയം നേടിയ ഗോപാലൻ വെണ്ടുവഴി ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഒരു കേസിൽ പോലും തോറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഒരു ഗ്രന്ഥകാരനും അറിയപ്പെടുന്ന വിവരാവകാശ പ്രവർത്തകനും അധ്യാപകനുമായ ഗോപാൽ മാഷ് ഉപഭോക്‌തൃ ജാഗ്രതാ സമിതി, വിവരാവകാശ സമിതി, ശബരി റെയിൽ സമരസമിതി തുടങ്ങിയവയുടെ ഭാരവാഹിയെന്ന നിലയിലും പൊതുരംഗത്ത് സജീവ സാന്നിദ്ധ്യമാണ്.

കർഷകർ, സാധാരണ ഉപഭോക്താക്കൾ, അശരണർ, ഇൻഷുറൻസ് ഉപഭോക്താക്കൾ എന്നിവരുടെയൊക്കെ പരാതികളാണ് കൂടുതലും ഗോപാലൻ ഏറ്റെടുത്തത്. പാവപ്പെട്ടവർക്ക് താങ്ങാകാനാണ് അദ്ദേഹം ഉപഭോക്തൃ കോടതിയിലേക്ക് ചുവടുവെച്ചത്. നിയമത്തിൻ്റെ ആനുകൂല്യമുണ്ടെങ്കിലും തന്നെപ്പോലെയുള്ളവർ ഈ രംഗത്ത് കടന്നു വരുന്നില്ല എന്ന സാഹചര്യവും ഗോപാലൻ മാഷ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാറുകൾ രാജ്യത്തുടനീളം സംഘടിപ്പിക്കണമെന്നും, കോടതി നടപടികൾ ലളിതമാക്കണമെന്നും, എൻഫോഴ്സ്മെൻ്റ് മെക്കാനിസം കുറച്ചു കൂടി ബലപ്പെടുത്തണമെന്നും, കേസുകൾ അനന്തമായി നീളുന്നത് അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും, കൺസ്യൂമർ കോടതികളിലേക്ക് തന്നെപ്പോലെയുള്ള നോൺ അഡ്വക്കേറ്റുമാർ ധാരാളമായി കടന്നു വരണമെന്നും ഗോപാലൻ വെണ്ടുവഴി പറഞ്ഞു.

You May Also Like

ACCIDENT

കോതമംഗലം: തൊടുപുഴ മുതലക്കോടത്ത് കെട്ടിടം തകര്‍ന്നു വീണ് രണ്ട് തൊഴിലാളികള്‍ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. മറ്റ് രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്....

NEWS

കോതമംഗലം: കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി കന്നി 20 പെരുന്നാളിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്ന് കോതമംഗലം താലൂക്ക് വികസന സമിതി യോഗത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എ. മിനി സിവില്‍...

ACCIDENT

കോതമംഗലം: കാട്ടുപോത്ത് ഇടിച്ച് കാര്‍ ഭാഗികമായി തകര്‍ന്നു. യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഭൂതത്താന്‍കെട്ട് – വടാട്ടുപാറ റോഡില്‍ വനമേഖലയിലെ തുണ്ടം ജംഗ്ഷനില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു....

NEWS

കൊച്ചി : വിദ്യാഭ്യാസ മുന്നേറ്റത്തിൽ അധ്യാപകരുടെ പങ്ക് വലുതാണെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എംപി. കെ.എസ്.എസ്.ടി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപക ദിനാഘോഷവും അവാർഡ് വിതരണവും...

NEWS

കോതമംഗലം: പുന്നേക്കാട് തൊണ്ടുങ്ങല്‍ എല്‍ദോസിന്റെ ഭാര്യ അനുജ (31) നിര്യാതയായി. സംസ്‌കാരം നടത്തി നിര്യാതയായി. പരേത വടാട്ടുപാറ തെക്കേടത്ത് കുടുംബാഗമാണ്. മകന്‍: എഡ്വിന്‍ ആന്റണിഎല്‍ദോസ്  

NEWS

കോതമംഗലം: വടാട്ടുപാറ കുറിച്ചിയില്‍ സോമന്‍ (80) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന രാജകുമാരി കൊമ്പനാല്‍ കുടുംബാഗം. മക്കള്‍:ബിനി, ബിനോയി , ബിബിന്‍ . മരുമക്കള്‍ : ലാലു, സന്ധ്യ , സൗമ്യ...

CRIME

വാഴക്കുളം: കാവനയിലെ വാടക വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി. 49 ഗ്രാം ഉണങ്ങിയ കഞ്ചാവും 6010 രൂപയുമാണ് മൂവാറ്റുപുഴ എക്സൈസ് സംഘം ഇന്നലെ വൈകുന്നേരം പിടിച്ചെടുത്തത്. റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.എസ്.അനില്‍ കുമാറിനു ലഭിച്ച...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CRIME

കോതമംഗലം: ബംഗ്ലാദേശിലേക്ക് തോക്ക് കടത്തിയ ഏഴംഗ സംഘത്തിലെ ബംഗാള്‍ സ്വദേശി കോതമംഗലത്ത് പിടിയില്‍. പശ്ചിമ ബംഗാള്‍ ദക്ഷിന്‍ സുന്ദര്‍പുര്‍ സ്വദേശി സാബിര്‍ അലി മോണ്ടല്‍ (39) ആണ് അറസ്റ്റിലായത്. കോതമംഗലം ആയക്കാട് നിന്ന്...

CRIME

കോതമംഗലം: ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അടിമാലി മച്ചിപ്ലാവ് സ്വദേശികളായ ബ്രിജിത്ത്, സുനീഷ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നാണ് നിഗമനം. ഇവര്‍ക്കായി അന്വേഷണം...

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

error: Content is protected !!