കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി.
25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ കോതമംഗലം കോഴിപ്പിള്ളിയിൽ നിന്ന് ഒഡീഷ റായിഗട ജില്ലയിലെ ചന്ദ്രപുര്‍ താലൂക്കിലെ ബീജാപൂർ സ്വദേശി ഭിമോ ബിറോ (27 )യിൽ നിന്ന് 3.632 കിലോ കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്തു.
ഇയാൾ ഒഡീഷയിൽ നിന്നും വൻതോതിൽ കഞ്ചാവ് ട്രെയിൻ മാർഗ്ഗം കേരളത്തിൽ എത്തിച്ച് വില്പന നടത്തിയിരുന്നു. കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങലിലെ തദ്ദേശീയരായ യുവാക്കളെ ലക്ഷ്യമിട്ട് ആണ് വില്പന. ഈയാഴ്ചയിൽ തന്നെ കോതമംഗലം എക്സൈസ് റേഞ്ച് പാർട്ടി കണ്ടെടുത്ത മൂന്നാമത്തെ മേജർ കേസ് ആണിത്.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വരുംദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകും എന്ന് എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസ് അറിയിച്ചു.
ഇൻറലിജൻസ് ബ്യൂറോ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. എ യൂസഫലി, രഞ്ജു എൽദോ തോമസ്, കോതമംഗലം എക്സൈസ് റേഞ്ചിലെ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ ലിബു പിബി, ബാബു എം ടി, സോബിൻ ജോസ്, റസാക്ക് കെ എ, സിവിൽ എക്സൈസ് ഓഫീസർ ബിലാൽ പി സുൽഫി എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
