കോതമംഗലം: ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഷിറ്റോ റിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച മെഡൽ തിളക്കവുമായി കോതമംഗലം റിയൂ കിയു കരാട്ടെ സ്കൂൾ ടീം. 2025 ആഗസ്റ്റ് 23,24 തീയതികളിൽ ചെന്നൈ യിലെ കൊട്ടിവാക്കം നല്ലൈ നാടാർ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഓൾ ഇന്ത്യ കരാട്ടെ ചാമ്പ്യൻഷിപ്പിൽ
രണ്ട് സ്വർണ്ണം , രണ്ട് വെള്ളി , അഞ്ച്
വെങ്കല മെഡലുകൾ അടക്കം ഒമ്പത് മെഡലുകളാണ് ടീം കേരളത്തിനായി നേടിയത് .സീനിയർ പുരുഷ വിഭാഗം ഫൈറ്റിങ്ങിൽ അറുപത്തിയേഴ് കിലോഗ്രാം വിഭാഗത്തിൽ ബേസിൽ തോമസ്, എൺപത്തിനാല് കിലോഗ്രാം വിഭാഗത്തിൽ ശരത് മോഹൻ എന്നിവർ ഗോൾഡ് മെഡലുകൾനേടി.
പുരുഷ വിഭാഗം അറുപത് കിലോഗ്രാം ഫൈറ്റിങ്ങിൽ ശിവപ്രസാദ് ശശി, അൻപത്തിയഞ്ച് കിലോഗ്രാം വിഭാഗത്തിൽ അനുഷ് പ്രകാശ് എന്നിവർ വെള്ളിമെഡൽ നേടി, പുരുഷ വിഭാഗം അൻപത്തിയഞ്ച് കിലോഗ്രാം ഫൈറ്റിംഗിൽ അജയ് രാജൻ വെങ്കലമെഡലും നേടി .ടീം കത്തൈ ഇനത്തിൽ അനീഷ് പ്രകാശ് ,ധരൻ കൃഷ്ണ എം എ, ബേസിൽ തോമസ് ,ശരത് മോഹൻ എന്നിവർ അടങ്ങിയ ടീം വെങ്കലമെഡൽ നേടി.ഷിഹാൻ ബിനേഷ് ജോസ് മുഖ്യ പരിശീലകനായ കോതമംഗലം റിയോ കിയു കരാട്ടെ ടീംമാണ് കേരളത്തിനായി ചെന്നൈയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്.ഷിറ്റോ റിയു വേൾഡ് ഹെഡും ഗവർണറും ആയ സൊക്കെ കെനിയു മബുനി (ജപ്പാൻ ) യാണ് ചെന്നൈയിലെ ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക നേതൃത്വം വഹിച്ചത്.
