കോതമംഗലം :സംസ്ഥാനത്ത് മുഴുവൻ വില്ലേജുകളിലും സമയബന്ധിതമായി റീ സർവ്വേ നടപടികൾ പൂർത്തീകരിക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഡിജിറ്റൽ റീ സർവ്വേ പദ്ധതിയുടെ ഭാഗമായിട്ടുള്ള സർവ്വേ നടപടികൾക്ക് വാരപ്പെട്ടി വില്ലേജിൽ തുടക്കമായി. കോഴിപ്പിള്ളി ഒന്നാം വാർഡിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
ഡിജിറ്റൽ റീ സർവ്വേയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് വാരപ്പെട്ടി വില്ലേജിനെ സർവ്വേ നടപടികൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
വാരപ്പെട്ടി വില്ലേജ് ഉള്‍പ്പെടുന്ന 2152 ഹെക്ടറോളം വിസ്തീര്‍ണ്ണമുള്ള സ്ഥലം ഡിജിറ്റല്‍ സര്‍വെ 6 മാസം കൊണ്ട് പൂര്‍ത്തികരിക്കുന്ന കര്‍മ പദ്ധതിയാണ് ഇതുമായി ബന്ധപ്പെട്ടു കൊണ്ട് ആവിഷ്കരിച്ചിട്ടുള്ളത്.
ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുന്ന സ്ഥലങ്ങളില്‍ സര്‍വെ ഉദ്യോഗസ്ഥര്‍ ഹാജരാവുമ്പോള്‍ ഭൂവുടമസ്ഥര്‍ സര്‍വെ ഉദ്യോഗസ്ഥര്‍ക്ക് അവരവരുടെ ഭൂമിയുടെ അതിര്‍ത്തി കാണിച്ച് നല്‍കുകയും, അവകാശ രേഖകള്‍, കരം അടച്ച രസീത് എന്നിവയുടെ പകര്‍പ്പ് നല്‍കുകയും ചെയ്ത് കുറ്റമറ്റ രീതിയില്‍ ഡിജിറ്റല്‍ സര്‍വെ ചെയ്യുന്നതിന് അവസരമൊരുക്കേണ്ടതാണ്. ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തീകരിച്ച് കഴിഞ്ഞാല്‍ ഭൂവുടസ്ഥർക്ക് *http://enteboomi.kerala.gov.in* എന്ന പോര്‍ട്ടല്‍ സന്ദർശിച്ച് ഭൂമിയുടെ രേഖകളുടെ കൃത്യത ഓണ്‍ലൈനില്‍ പരിശോധിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
സർവ്വേ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനങ്ങളുടെ പൂർണമായ സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ എം എസ് ബെന്നി, കെ എം സെയ്ത്, ദിവ്യാ സലി,കെ കെ ഹുസൈൻ,മുൻ പഞ്ചായത്ത് അംഗം പി വി മോഹനൻ, ഹെഡ് സർവേയർ അനിത എസ്, എറണാകുളം ജില്ലാ മാസ്റ്റർ ട്രെയിനി വിജേഷ് വി എൽ, പല്ലാരിമംഗലം എച്ച് എസ് ഇൻ ചാർജ് പ്രസാദ് എൻ കെ,വില്ലേജ് ഓഫീസർ മുഹമ്മദ് ജെലീൽ, സെർവ്വേ ഓഫീസർ സന്ധ്യ എ എം എന്നിവരും നാട്ടുകാരും സന്നിഹിതരായിരുന്നു.
