കോതമംഗലം : സി ഐ എസ് സി ഇ റീജിയണൽ നീന്തൽ ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒന്നാം സ്ഥാനവും, 50 മീറ്റർ ഫ്രീ സ്റ്റൈലിൽ രണ്ടാം സ്ഥാനവും നേടിയ ജൂവൽ മറിയം ബേസിൽ. കോതമംഗലം എം. എ. ഇന്റർനാഷണൽ സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്. നീന്തൽ പരിശീലകൻ ധനുഷ് കെ രാജിന്റെ കീഴിലാണ് പരിശീലനം.ഈ മാസം 28 മുതൽ ബാംഗ്ലൂരിൽ നടക്കുന്ന ഐഎസ് സി ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ജൂവൽ. എം. എ. എഞ്ചി. കോളേജ് ഉദ്യോഗസ്ഥൻ, കറുകടം കൊടക്കപ്പറമ്പിൽ ബേസിൽ വർഗീസിന്റെയും, എം. എ. ഇന്റർനാഷണൽ സ്കൂൾ അദ്ധ്യാപിക അഞ്ജലി ബേസിലിന്റെയും മകളാണ്.
